കണ്ണൂര്‍ വനിതാ ഹോസ്റ്റലിന് മുന്നില്‍ യുവാവിന്റെ നഗ്നതാപ്രദര്‍ശനം, പോലീസില്‍ പരാതി പെട്ടിട്ടും ഫലമുണ്ടായില്ല; ഒടുവില്‍ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് വിദ്യാര്‍ത്ഥികള്‍

കണ്ണൂര്‍: കണ്ണൂര്‍ മെഡിക്കല്‍ കോളേജ് വനിതാ ഹോസ്റ്റലിന് മുന്നില്‍ യുവാവിന്റെ നഗ്നതാപ്രദര്‍ശനം. കഴിഞ്ഞദിവസം രാവിലെ ഹോസ്റ്റലിന് മുന്നില്‍ യുവാവ് നടത്തിയ നഗ്നതാപ്രദര്‍ശനം ചിത്രീകരിച്ച് ദൃശ്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ പുറത്ത് വിട്ടു.

ഈ മാസം മൂന്നാം തവണയാണ് ഹോസ്റ്റലിന് മുന്നില്‍ യുവാവ് നഗ്നത പ്രദര്‍ശിപ്പിക്കുന്നതെന്ന് വിദ്യാര്‍ത്ഥിനികള്‍ വ്യക്തമാക്കി. സ്‌കൂട്ടറിലാണ് ഇയാള്‍ വരുന്നതെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

അതേസമയം യുവാവിന്റെ നഗ്നതാപ്രദര്‍ശനത്തെ കുറിച്ച് നിരവധി തവണ പരാതിപ്പെട്ടിട്ടും പോലീസ് നടപടി എടുക്കുന്നില്ലെന്നും വിദ്യാര്‍ത്ഥിനികള്‍ പറയുന്നു. ഹോസ്റ്റലിന് സമീപം സിസിടിവി ക്യാമറകള്‍ ഇല്ലാത്തതിനാല്‍ തെളിവ് ഇല്ലെന്നാണ് പോലീസ് പറഞ്ഞതെന്നും വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു.

ഇതിനിടെ വീണ്ടും ഇയാള്‍ നഗ്‌നതാ പ്രദര്‍ശനം തുടര്‍ന്നു. ഇതോടെ ഹോസ്റ്റല്‍ അന്തേവാസികള്‍ യുവാവിന്റെ നഗ്നതാപ്രദര്‍ശനം ചിത്രീകരിച്ച് പുറത്തുവിടുകയായിരുന്നു. നഗ്നതാപ്രദര്‍ശത്തില്‍ ഹോസ്റ്റല്‍ അധികാരികള്‍ക്കും കോളേജ് അധികൃതര്‍ക്കും പരാതി നല്‍കിയിരുന്നു എന്നും വിദ്യാര്‍ത്ഥിനികള്‍ കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News