‘മറ്റൊരാള്‍ക്ക് നിങ്ങള്‍ ഉണ്ടാക്കിയ നഷ്ടം, അതേ കാര്യം നിങ്ങളോട് ചെയ്യുന്നത് വരെ ഒരിക്കലും മനസിലാകില്ല, അതിനാണ് ഞാനിവിടെ ഉള്ളത്’; ഭാവന
മലയാളികളുടെ പ്രിയ നടിയാണ് ഭാവന. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടിയുടെ ഏറ്റവും പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. ‘മറ്റൊരാള്‍ക്ക് നിങ്ങള്‍ ഉണ്ടാക്കിയ നഷ്ടം, അതേ കാര്യം നിങ്ങളോട് ചെയ്യുന്നത് വരെ ഒരിക്കലും മനസിലാകില്ല. അതിനാണ് ഞാനിവിടെ ഉള്ളത് – കര്‍മ’ എന്ന വാക്കുകളാണ് താരത്തിന്റെ പേജില്‍ ഏറ്റവും ഒടുവിലായി ഷെയര്‍ ചെയ്തിരിക്കുന്നത്.
ഭാവനയുടെ അടുത്ത സുഹൃത്തുക്കളായ ഗായിക സയനോരയും നടിമാരായ മൃദുല മുരളിയും ഷഫ്‌നയും അടക്കമുള്ളവര്‍ പോസ്റ്റിന് പിന്തുണ രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ട് മണിക്കൂറിനുള്ളില്‍ പതിനയ്യായിരത്തിലേറെപ്പേര്‍ പോസ്റ്റ് ലൈക്ക് ചെയ്തു കഴിഞ്ഞു. ഭര്‍ത്താവ് നവീനിന്റെ ബംഗളൂരുവിലെ വീട്ടിലാണ് ഭാവന ഇപ്പോള്‍.
തമിഴ് ചിത്രം 96ന്റെ കന്നഡ റീമേയ്ക്ക് ആയ 99 ആണ് ഭാവനയുടേതായി ഒടുവില്‍ റിലീസ് ചെയ്ത സിനിമ. ഇന്‍സ്‌പെക്ടര്‍ വിക്രം, ബജ്രംഗി 2, ഗോവിന്ദ ഗോവിന്ദ, ശ്രീകൃഷ്ണ അറ്റ് ജിമെയില്‍ ഡോട് കോം എന്നിങ്ങനെ നീളുന്നു ഭാവന നായികയായെത്തുന്ന പുതിയ കന്നഡ ചിത്രങ്ങളുടെ നിര.