പേടിഎമ്മിനെ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് നീക്കം ചെയ്തു

ന്യൂഡല്‍ഹി: പേമെന്റ് ആപ്പ് പേടിഎമ്മിനെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്തു. ഗൂഗിളിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ തുടര്‍ച്ചയായി ലംഘിച്ചതിന്റെ പേരിലാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്.

പേടിഎമ്മിന്റെ പേമെന്റ് ആപ്പ് മാത്രമാണ് ഇപ്പോള്‍ ലഭ്യമാകാത്തത്. പേടിഎമ്മിന്റെ അനുബന്ധ ആപ്പുകളായ പേടിഎം മണി, പേടിഎം മാള്‍ എന്നിവ ഇപ്പോഴും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. അതേസമയം ആപ്പിള്‍ ഉപയോക്താക്കള്‍ക്കുള്ള ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ ഇപ്പോഴും പേടിഎം ലഭിക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News