23.9 C
Kottayam
Thursday, June 4, 2026

നടി ജ്യോതിയുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും ചോർന്നു,​ മുഴുവൻ വീഡിയോയും പങ്കുവയ്ക്കുമെന്ന് ഭീഷണി

Must read

കന്നഡയിലെ പ്രമുഖ ടെലിവിഷൻ താരം ജ്യോതി റായിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. നടിയുടെ സ്വകാര്യ വീഡിയോയും ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലെ അജ്ഞാത അക്കൗണ്ട് വഴി ചോർന്നത്. വീഡിയോയുടെ സ്ക്രീൻഷോട്ടുകളാണ് പ്രചരിക്കുന്നത്. യുട്യൂബ് ചാനലിൽ 1000 സബ്‌സ്ക്രൈബർ ആയാൽ നടിയുടെ മുഴുവൻ വീഡിയോകളും പങ്കുവയ്ക്കുമെന്ന് ചിത്രങ്ങൾ പങ്കുവച്ചയാൾ ഭീഷണി മുഴക്കിയിട്ടുണ്ട്. വിഷയത്തിൽ നടിയുടെ ആരാധകരും സഹപ്രവർത്തകരുമടക്കം പ്രതിഷേധവുമായി രംഗത്തെത്തി.

ജോഗുല,​ കിന്നരി തുടങ്ങിയ ജനപ്രിയ കന്നഡ സീരിയലുകളിലൂടെയാണ് ജ്യോതി റായ് ശ്രദ്ധനേടുന്നത്. തെലുങ്ക് ഷോയായ ഗുപ്പേദന്ത മനസുവിലൂടെയാണ് താരം കൂടുതൽ പ്രശസ്തയായത്

സംഭവത്തിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നടിയുടെ ആരാധകർ ഉൾപ്പെടെ ബംഗളുരു പൊലീസിനോട് ആവശ്യപ്പെട്ടെങ്കിലും അവരുടെ ഭാഗത്ത് നിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണമൊന്നും പുറത്തുവന്നിട്ടില്ല. അതേസമയം സംഭവത്തിൽ നടിയും ഇതുവരെ പ്രതികരിച്ചിട്ടില്ല.

സീതാരാമ കല്യാണ, ഗന്ധദ ഗുഡി, 99 തുടങ്ങിയ കന്നഡ ചിത്രങ്ങളിലും ജ്യോതി റായ് വേഷമിട്ടിട്ടുണ്ട്.തെലുങ്ക് സംവിധായകൻ സുകുമാർ പൂർവാജുമായുള്ള വിവാഹം ജ്യോതിയ്ക്ക് വാർത്തകളിൽ ഇടംനേടിക്കൊടുത്തിരുന്നു. മുമ്പ് വിവാഹിതയായിരുന്ന ജ്യോതി ആ ബന്ധം വേർപെടുത്തിയിരുന്നു. ആദ്യ ബന്ധത്തിൽ താരത്തിന് 11 വയസ്സുള്ള ഒരു മകനുമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിയമസഭയിൽ നാടകീയ രംഗങ്ങൾ; ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകരുടെ കടുത്ത പ്രതിഷേധം, വാർത്താസമ്മേളനത്തിൽ നിന്നും ഇറക്കിവിട്ടു

തിരുവനന്തപുരം: കേരള നിയമസഭയിലെ മീഡിയ റൂമിൽ വാർത്താസമ്മേളനത്തിനെത്തിയ കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകർ കടുത്ത പ്രതിഷേധമുയർത്തി. കൃഷിമന്ത്രി ടി. സിദ്ദിഖ് ഔദ്യോഗികമായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പങ്കെടുക്കാനാണ് മന്ത്രിയോടൊപ്പം ശ്രീറാം വെങ്കിട്ടരാമനും ഹാളിലേക്ക്...

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

Popular this week