27.4 C
Kottayam
Thursday, June 4, 2026

ഭാര്യക്കൊപ്പം രണ്ടു യുവാക്കളെ ഭർത്താവ് ഹോട്ടൽ മുറിയിൽ നിന്ന്‌ പിടികൂടി;പിന്നീട് നടന്നത്‌​

Must read

ലക്നൗ : ഹോട്ടൽ മുറിയിൽ നിന്ന് ഭാര്യക്കൊപ്പം ഭർത്താവ് രണ്ട് യുവാക്കളെ ദുരൂഹ സാഹചര്യത്തിൽ പിടികൂടി. ഉത്തർപ്രദേശിലെ കാസ്‌ഗഞ്ചിലെ ഹോട്ടലിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. തുടർന്ന് ഇരുവിഭാഗങ്ങളും തമ്മിൽ വാക്കേറ്റവും കൈയേറ്റവും ഉണ്ടായി. സംഭവത്തിൽ ഭാര്യക്കും യുവാക്കൾക്കും ക്രൂരമായ മർദ്ദനമേറ്റു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരാണ് ഭാര്യയും ഭർത്താവും. കുടുംബപരമായ പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ ഒരുവർഷമായി ഇരുവരും വേർപിരിഞ്ഞ് താമസിക്കുകയാണ്. കഴിഞ്ഞ ദിവസം കാ‌സ്‌ഗഞ്ചിലെ ഹോട്ടലിൽ ഭാര്യയും രണ്ട് സുഹൃത്തുക്കളും കഴിയുന്നുണ്ടെന്ന വിവരം ലഭിച്ചതോടെ ഭർത്താവ് ബന്ധുക്കളെയും കൂട്ടി സ്ഥലത്തെത്തി. തുടർന്ന് ഹോട്ടൽ മുറിയിൽ അതിക്രമിച്ച് കയറിയപ്പോഴാണ് രണ്ട് യുവാക്കളെ കണ്ടെത്തിയത്. ഇതോടെ ഭർത്താവും ബന്ധുക്കളും ചേർന്ന് യുവതിയെയും ഒപ്പമുണ്ടായിരുന്ന യുവാക്കളെയും മർദ്ദിക്കുകയായിരുന്നു.

സംഭവത്തിൽ യുവതി അടക്കമുള്ളവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. യുവതിയുടെ ഭർത്താവിന്റെ പരാതിയിലാണ് അറസ്റ്റ്. അതേസമയം ഭർത്താവിനെതിരെ യുവതി പരാതിയൊന്നും നൽകിയിട്ടില്ല. ഗാസിയാബാദ് ബുലന്ദ്ഹർ സ്വദേശികളാണ് യുവതിക്കൊപ്പം ഉണ്ടായിരുന്നത് എന്നാണ് വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

Popular this week