ടിക് ടോക്കിലൂടെ സ്വന്തം മരണ വാര്‍ത്ത പ്രഖ്യാപിച്ച് വൈറല്‍ ടിക് ടോക്ക് താരം! ആദരാഞ്ജലിയുമായി ആരാധകര്‍; ഒടുവില്‍ ട്വിസ്റ്റ്

ടിക് ടോക്കിലൂടെ സ്വന്തം മരണ വാര്‍ത്ത പ്രഖ്യാപിച്ച് ടിക് ടോക് താരം!. ടിക് ടോകില്‍ ഏകദേശം 2.5 മില്യണ്‍ ഫോളോവേഴ്സുള്ള പാകിസ്ഥാന്‍ ടിക് ടോക് താരം ആദില്‍ രാജ്പുതാണ് തന്റെ മരണ വാര്‍ത്ത പ്രഖ്യാപിച്ചത്. താരത്തിന്റെ മരണവാര്‍ത്ത ഒരു പബ്ലിസിറ്റി സ്റ്റണ്ടായിരുന്നുവെന്നാണ് ട്വിറ്റര്‍ ഉപയോക്താക്കള്‍ പറയുന്നത്.

ആദില്‍ രാജ്പുതിന്റെ ഭാര്യ ഫറ ‘ആദില്‍ ഇനി നമുക്കൊപ്പമില്ല’ എന്നാണ് ടിക് ടോക് വീഡിയോയിലൂടെ ആരാധകരെ അറിയിച്ചത്. തനിക്കൊരു ഫോണ്‍കോള്‍ ലഭിച്ചെന്നും ആദിലിന് അപകടം സംഭവിച്ചെന്നും അദ്ദേഹം മരിച്ചെന്നുമാണ് ഭാര്യ ടിക് ടോക്കിലൂടെ അറിയിച്ചത്. ഇതോടെ വിഡിയോ വൈറലായി. പ്രാദേശിക മോസ്‌കില്‍ ആദിലിന്റെ മരണവാര്‍ത്ത ആചാരപരമായി അനൗണ്‍സ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് നിരവധി ആരാധകര്‍ ആദിലിന്റെ വീട്ടിലെത്തി.

എന്നാല്‍, ഇതിനു പിന്നാലെ താരം ജീവനോടെയുണ്ടെന്നുള്ള വാര്‍ത്തയുമായി ഫറ വീണ്ടുമെത്തി. ‘ആദിക്ക് അള്ളാ മറ്റൊരു ജീവിതം കൂടി നല്‍കിയിരിക്കുന്നു. ആദില്‍ തല കറങ്ങി വീണെന്നും അപ്പോള്‍ മരിച്ചെന്ന് വിചാരിക്കുകയായിരുന്നെന്നും ഫറ രണ്ടാമത് അപ് ലോഡ് ചെയ്ത വീഡിയോയില്‍ പറഞ്ഞു. പിന്നാലെ അടുത്തൊരു വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. തലയില്‍ ബാന്‍ഡേജോടു കൂടി ആദില്‍ ഇരിക്കുന്ന വീഡിയോയാണ് പ്രചരിച്ചത്. എന്നാല്‍, ആരാധകര്‍ ഇതിനെതിരെ ശക്തമായി രംഗത്തെത്തി. പ്രശസ്തി നേടേണ്ടത് ഇങ്ങനെയല്ലെന്ന് നിരവധി പേര്‍ പ്രതികരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News