കൊവിഡ് കാലത്ത് അതിജീവനത്തിനായി മീന്‍ വില്‍പ്പനയുമായി നടന്‍ വിനോദ് കോവൂര്‍
കോഴിക്കോട്: എം 80 മൂസ എന്ന ഹാസ്യ പരമ്പരയിലെ മൂസക്കയെ അവതരിപ്പിച്ച നടന്‍ വിനോദ് കോവൂര്‍ മലയാളികള്‍ക്ക് സുപരിചിതനാണ്. ജീവിതത്തിലും അതേ മീന്‍ വില്‍പനക്കാരന്റെ വേഷം അണിയുകയാണ് സിനിമാ സീരിയല്‍ താരം. അഭിനയിച്ചു ഫലിപ്പിച്ച കഥാപാത്രത്തെ ജീവിതത്തിലും പകര്‍ന്നാടുകയാണ് ഈ അഭിനേതാവ്.
കൊവിഡ് കാലത്തെ അതിജീവനത്തിന്റെ മാതൃകയാവുകയാണ് വിനോദും വിനോദിന്റെ പുതിയ സംരംഭമായ സീ ഫ്രഷ് എന്ന മത്സ്യക്കടയും. എന്നാല്‍ പഴയ എം80 എടുത്ത് നഗരം ചുറ്റി മീന്‍ വില്‍ക്കുകയല്ല. പകരം കോഴിക്കോട് പാലാഴിയിലെ സീ ഫ്രഷ് എന്ന കടയിലാണ് വില്‍പന.
ചാലിയത്തെ മത്സ്യബന്ധന ബോട്ടുള്ള സുഹൃത്തുക്കള്‍ വഴി ഇടനിലകാരില്ലാതെ നേരിട്ടാണ് മത്സ്യം എത്തിക്കുന്നത്. കൊവിഡ് കാലത്തെ പ്രതിസന്ധി തന്നെയാണ് പുതിയ സംരംഭം തുടങ്ങാന്‍ കാരണമായതെന്ന് വിനോദ് പറയുന്നു. ഒരുപാട് പാഠങ്ങള്‍ നല്‍കിയ കൊവിഡ് കാലത്ത് അതിജീവനത്തിന്റെ പുത്തന്‍ സന്ദേശം പകര്‍ന്നു നല്‍കുകയാണ് വിനോദ്.