24.9 C
Kottayam
Saturday, June 6, 2026

മുന്നറിയിപ്പില്ലാതെ അക്കൗണ്ടുകള്‍ പൂട്ടിച്ചാല്‍ നടപടി; സമൂഹമാധ്യമങ്ങള്‍ക്ക് എതിരെ കേന്ദ്ര സര്‍ക്കാര്‍

Must read

ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങള്‍ പൗരന്മാരുടെ മൗലികാവകാശങ്ങളെ ബഹുമാനിക്കണം എന്ന് കേന്ദ്ര സര്‍ക്കാര്‍. മുന്നറിയിപ്പ് ഇല്ലാതെ വ്യക്തികളുടെ അക്കൗണ്ടുകള്‍ പൂട്ടിയാല്‍ നടപടി സ്വീകരിക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നിലപാട് അറിയിച്ചു. ഒരാളുടെ അക്കൗണ്ടില്‍ നിയമവിരുദ്ധമായ ഉള്ളടക്കം ഉണ്ടെങ്കില്‍ അത് നീക്കം ചെയ്യാനുള്ള അവകാശം മാത്രമാണ് സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് ഉള്ളത്.

അതിന്റെ പേരില്‍ അക്കൗണ്ട് തന്നെ നീക്കം ചെയ്യുന്ന നിലപാട് തെറ്റാണെന്നും കേന്ദ്രം കോടതിയില്‍ പറഞ്ഞു. എന്നാല്‍ ഒരാളുടെ ഭൂരിഭാഗം ഉള്ളടക്കവും നിയമവിരുദ്ധമാണെങ്കില്‍, അക്കൗണ്ട് താല്‍ക്കാലികമായി നിര്‍ത്തലാക്കാനുള്ള അങ്ങേയറ്റത്തെ നടപടി സ്വീകരിക്കാമെന്നും കേന്ദ്രം പറയുന്നു.

സമൂഹമാധ്യമങ്ങള്‍ തങ്ങളുടെ അക്കൗണ്ടുകള്‍ പൂട്ടിയതുമായി ബന്ധപ്പെട്ട് നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കവെയാണ് കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി മന്ത്രാലയം കോടതിയില്‍ നിലപാട് അറിയിച്ചത്. യാതൊരു അറിയിപ്പും ഇല്ലാതെ അക്കൗണ്ട് റദ്ദാക്കുന്നത് ഒരു വ്യക്തിയുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം ഇല്ലാതാക്കുന്നതിന് തുല്യമാണെന്നും കേന്ദ്രം. അഭിപ്രായ സ്വാതന്ത്ര്യം പോലുള്ള മൗലികാവകാശങ്ങളെ തടഞ്ഞാല്‍ അതിന് സമൂഹമാധ്യമങ്ങളെ ഉത്തരവാദിയായി കാണേണ്ടി വരും.

സാങ്കേതിക വളര്‍ച്ചയുടെ പേരില്‍ ഒരു വ്യക്തിയുടെയും സ്വാതന്ത്ര്യത്തിന് തടസം വരാന്‍ പാടില്ല. അത് ജനാധിപത്യ രാഷ്ട്രത്തിന് തന്നെ വലിയ പ്രത്യാഘാതമാവും. കമ്പനി ഏകപക്ഷീയമായി നടപടിയെടുത്താല്‍ സമൂഹമാധ്യമത്തിനെതിരെ നിയമപരമായി നീങ്ങാന്‍ ഉപയോക്താവിന് അവസരമുണ്ടെന്നും കേന്ദ്ര ഐടി മന്ത്രാലയം വ്യക്തമാക്കി.

- Advertisement -

ഒരാളുടെ സമൂഹ മാധ്യമ അക്കൗണ്ടിനെതിരെ നടപടി സ്വീകരിക്കുന്നത് എന്തിനാണ് എന്ന് വ്യക്തമാക്കിക്കൊണ്ട് ഉപയോക്താക്കള്‍ക്ക് കമ്പനി മുന്‍കൂര്‍ നോട്ടീസ് നല്‍കണം. അതേസമയം കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം, ബലാത്സംഗം, ഭീകരവാദം തുടങ്ങിയ സാഹചര്യങ്ങളില്‍ കമ്പനിക്ക് ഉപയോക്താവിനെ തടയാന്‍ കഴിയുമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week