KeralaNews

ആസിഡ് ആക്രമണം: സിപിഐ നേതാവ് സുധീര്‍ ഖാൻ്റെ നില ഗുരുതരം

തിരുവനന്തപുരം: ഉറക്കത്തിനിടെ ആസിഡ് ആക്രമണത്തിനിരയായ മാറനല്ലൂരിലെ സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മാറനല്ലൂർ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ എആർ സുധീർ ഖാൻ (43) ആശുപത്രിയിൽ അപകടനില തരണംചെയ്തുവെങ്കിലും ഗുരുതരവസ്ഥയിൽ തുടരുന്നു. 45 ശതമാനത്തോളമാണ് പൊള്ളൽ. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ് സുധീർ ഖാൻ.

ആക്രമണം നടത്തിയ സജി കുമാർ തിങ്കളാഴ്ച വൈകിട്ട് ചെന്നൈയിൽനിന്നു സിപിഐ മാറനല്ലൂർ ലോക്കൽ കമ്മിറ്റിയിലെ രണ്ടുപേരെ ഫോണിൽ ബന്ധപ്പെട്ടതായി പോലീസിനു വിവരം ലഭിച്ചു. ഇതേ തുടർന്ന് പോലീസ് ഇവരുടെ വീടുകളിലെത്തി വിവരം ശേഖരിച്ചു. നാട്ടിലെ വിശേഷങ്ങൾ അറിയാൻ വിളിച്ചതാണെന്ന് ഇവർ പോലീസിനോട് പറഞ്ഞിരിക്കുന്നത്. ശക്തമായ നിരീക്ഷണം നടത്തുന്ന പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം വിപുലമാക്കിയതായി കാട്ടാക്കട ഡിവൈഎസ്പി എൻ ഷിബു പറഞ്ഞു.

മൊബൈൽ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്നാണ് സുധീർ ഖാൻ ആദ്യം പറഞ്ഞിരുന്നത്. പിന്നീടുള്ള അന്വേഷണത്തിലാണ് ആസിഡ് സാന്നിധ്യം കണ്ടെത്തിയത്. സുധീർ ഖാന്റെ ഭാര്യയുടെ മൊഴിയാണ് നിർണായകമായത്.

മൊബൈൽഫോൺ പൊട്ടിത്തെറിച്ചതാണെന്ന നിഗമനത്തിലാണ് സുധീർ ഖാനെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ആസിഡ് പോലുള്ള ദ്രാവകം ശരീരത്തിൽ പതിച്ചതാണെന്ന് തിരിച്ചറിഞ്ഞത്. പോലീസ് വീട്ടിൽ നടത്തിയ പരിശോധനയിൽ മൊബൈൽ ഫോണിന് തകരാറ് സംഭവിച്ചിട്ടില്ലെന്ന് കണ്ടെത്തി.

കാട്ടാക്കട ഡിവൈഎസ്പി ഷിബുവിന്റെ നേതൃത്വത്തിൽ ഫൊറൻസിക്, വിരലടയാള വിദഗ്ധർ വീട്ടിൽ പരിശോധന നടത്തി. ഇതോടെയാണ് അപകടമല്ല ആസിഡ് ആക്രമണമാകാമെന്ന നിഗമനത്തിൽ പോലീസും എത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker