KeralaNews

ദിലീപിന്റെ ആവശ്യം സമ്മതിക്കാതിരിക്കാൻ കഴിയില്ലായിരുന്നു; മഞ്ജുവിനെ മാറ്റി ദിവ്യ ഉണ്ണിയെ നായികയാക്കി

കൊച്ചി:മഞ്ജു വാര്യരോളം ആഘോഷിക്കപ്പെടുന്ന മറ്റൊരു നടി ഇപ്പോൾ മലയാള സിനിമയിലുണ്ടോ എന്നത് സംശയമാണ്. അത്രയേറെ മലയാളി പ്രേക്ഷകർ ഹൃദയത്തോട് ചേർത്തു പിടിച്ചിരിക്കുന്ന താരമാണ് മഞ്ജു. അഭിനേത്രി എന്നതിലുപരി മികച്ച നർത്തകി കൂടിയായ മഞ്ജു കലോത്സവ വേദികളിൽ നിന്നാണ് സിനിമയിലേക്ക് എത്തുന്നത്. സല്ലാപം എന്ന സിനിമയിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച മഞ്ജു അടുത്ത നാല് വർഷം കൊണ്ട് മലയാളത്തിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളായി പേരെടുക്കുകയായിരുന്നു.

പിന്നീട് നടൻ ദിലീപിനെ വിവാഹം കഴിച്ചതോടെയാണ് മഞ്ജു അഭിനയത്തിൽ നിന്ന് മാറിനിൽക്കുന്നത്. ആ ബന്ധം വേർപിരിഞ്ഞ ശേഷം 2014 ലാണ് മഞ്ജു മലയാള സിനിമയിലേക്ക് വീണ്ടുമൊരു തിരിച്ചുവരവ് നടത്തുന്നത്. ഹൗ ഓൾഡ് ആർ യു എന്ന റോഷൻ ആൻഡ്രൂസ് ചിത്രത്തിലൂടെ ആയിരുന്നു തിരിച്ചുവരവ്. നീണ്ട പതിനഞ്ചു വർഷക്കാലം സിനിമകളിൽ നിന്ന് മാറി നിന്ന മഞ്ജുവിനെ വലിയ ആഘോഷത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ലേഡി സൂപ്പർ സ്റ്റാർ എന്ന വിശേഷണം പോലും താരത്തിന് നൽകുന്നത് തിരിച്ചുവരവിലാണ്.

dileep manju warrier

കരിയറിലെ നഷ്ടപ്പെട്ട് പോയ വർഷങ്ങളെക്കുറിച്ച് പരിതപിക്കാതെ സിനിമയും നൃത്തവും യാത്രകളുമൊക്കെയായി ജീവിതം ആസ്വദിക്കുകയാണ് മഞ്ജു ഇപ്പോൾ. അതേസമയം സിനിമയിൽ നിന്ന് മാറി നിന്ന കാലയളവിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ മഞ്ജുവിന് നഷ്ടമായിട്ടുണ്ട്. പെട്ടെന്ന് ഒരുദിവസമാണ് മഞ്ജുവും ദിലീപും വിവാഹിതരാകുന്നത്. വീട്ടുകാരുടെ സമ്മതമില്ലാതിരുന്നതിനാൽ എല്ലാം രഹസ്യമായിട്ടായിരുന്നു. ഇതേ തുടർന്ന് മുൻപ് പറഞ്ഞുറപ്പിച്ച പല സിനിമകളിൽ നിന്നും മഞ്ജുവിന് പിന്മാറേണ്ടി വന്നു.

അതിൽ ആദ്യത്തേതാണ് മോഹൻലാൽ നായകനായ ഉസ്താദ്. ലോഹിതദാസിന്റെ തിരക്കഥയിൽ സിബി മലയിലാണ് ചിത്രം സംവിധാനം ചെയ്തത്. മഞ്ജു വാര്യർ പിന്മാറിയതോടെ ദിവ്യ ഉണ്ണിക്കാണ് ആ അവസരം ലഭിച്ചത്. മോഹൻലാലിന്റെ സഹോദരിയുടെ വേഷത്തിലാണ് ദിവ്യ ഉണ്ണി എത്തിയത്. അടുത്തിടെ ഒരു അഭിമുഖത്തിൽ സിബി മലയിൽ മഞ്ജുവിന്റെ ഈ പിന്മാറ്റത്തെ കുറിച്ച് സംസാരിച്ചിരുന്നു. ആ വാക്കുകൾ ഇപ്പോൾ വീണ്ടും ശ്രദ്ധനേടുകയാണ്.

ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ച ശേഷം ദിലീപും മഞ്ജുവും ഒഴിവാക്കണമെന്ന് വിളിച്ചു പറഞ്ഞത് പ്രകാരം മഞ്ജുവിനെ മാറ്റി ദിവ്യ ഉണ്ണിയെ നായികയാക്കുകയായിരുന്നു എന്നാണ് സിബി മലയിൽ വെളിപ്പെടുത്തിയത്. ‘ശരിക്കും പറഞ്ഞാൽ ഉസ്താദിൽ ദിവ്യ ഉണ്ണി ചെയ്ത കഥാപാത്രം അവതരിപ്പിക്കേണ്ടിയിരുന്നത് മഞ്ജു വാര്യർ ആയിരുന്നു. മഞ്ജുവിനെയാണ് കാസ്റ്റ് ചെയ്തത്. മഞ്ജുവുമായി സംസാരിച്ച് എല്ലാം തീരുമാനിച്ചതായിരുന്നു. ഇതിന്റെ ആദ്യത്തെ ഷൂട്ട് ദുബായിലായിരുന്നു’,

‘സിനിമയുടെ ക്ലൈമാക്സാണ് ആദ്യം ഷൂട്ട് ചെയ്തത്. കാരണം ആ സമയത്ത് അയാൾ കഥയെഴുതുകയാണ് എന്ന സിനിമയുടെ ഷൂട്ടുമായി ബന്ധപ്പെട്ട് മോഹൻലാൽ ദുബായിയിൽ ഉണ്ട്. മോഹൻലാലും യൂണിറ്റും എല്ലാം അവിടെ ഉണ്ട്. ഞങ്ങൾ അങ്ങോട്ടേക്ക് ചെന്നാൽ മാത്രം മതിയായിരുന്നു. അയാൾ കഥയെഴുതുകയാണിന്റെ ഷൂട്ട് തീർന്ന അടുത്ത ദിവസം തന്നെ ഉസ്താദിന്റെ ഷൂട്ട് തുടങ്ങി. അവിടെ ഷൂട്ടിങ് നടക്കുമ്പോഴാണ് ഇവിടെ മഞ്ജുവിന്റെ കല്യാണം കഴിഞ്ഞു എന്ന വിവരം അറിയുന്നത്’,

‘അപ്പോൾ പിന്നെ നമ്മളും ആകെ കൺഫ്യൂഷനിലായി. ഇവിടെ തിരിച്ചു എത്തിയപ്പോൾ ദിലീപും മഞ്ജുവും എന്നെ വിളിച്ചു, ഞങ്ങൾ അങ്ങനെ ഒരു തീരുമാനമെടുത്തു, സിനിമയിൽ നിന്ന് ഒന്ന് ഒഴിവാക്കണമെന്ന് പറഞ്ഞു. അവരുടെ പേഴ്സണൽ ലൈഫിന്റെ പ്രശ്നമായതുകൊണ്ട് നമ്മൾ സമ്മതിച്ചു. അങ്ങനെയാണ് ദിവ്യയിലേക്ക് പെട്ടെന്ന് പോകേണ്ടി വന്നത്,’ എന്നാണ് സിബി മലയിൽ പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker