KeralaNews

ഓണം ബംപർ ഞെട്ടിക്കും; സമ്മാനത്തുക 124 കോടി 54 ലക്ഷം, 25 കോടി ഒന്നാം സമ്മാനം

തിരുവനന്തപുരം: കഴിഞ്ഞ തവണത്തേക്കാൾ ആകർഷകമാക്കി ഇത്തവണത്തെ ഓണം ബംപർ സമ്മാനങ്ങൾ. ഇത്തവണ ആകെ സമ്മാനത്തുക 125 കോടി 54 ലക്ഷം രൂപയാണ്. 25 കോടി രൂപ ഒന്നാം സമ്മാനമായി നൽകുമ്പോൾ രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേർക്ക് ലഭ്യമാകും. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേർക്കും ലഭ്യമാകുന്ന തരത്തിലാണ് സംസ്ഥാന സർക്കാർ ഇത്തവണ തിരുവോണം ബംപർ ടിക്കറ്റ് പുറത്തിറക്കിയിരിക്കുന്നത്.

കഴിഞ്ഞതവണ ഓണം ബംപർ ടിക്കറ്റ് വിതരണം റെക്കോർഡിലെത്തിയിരുന്നു. 67,50,000 ടിക്കറ്റുകൾ അച്ചടിച്ചപ്പോൾ 66,55,914 ടിക്കറ്റുകളും വിറ്റുപോയി. മുൻ വർഷത്തേക്കാൾ 12.5 ലക്ഷം ടിക്കറ്റുകൾ കഴിഞ്ഞവർഷം അധികമായി വിറ്റു പോയെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.

കൂടുതൽ പേരിലേക്ക് സമ്മാനം എത്തുന്ന രീതിയിലാണ് ഇത്തണത്തെ ഓണം ബംപർ ക്രമീകരിച്ചിരിക്കുന്നത്. 125 കോടി 54 ലക്ഷം രൂപയാണ് ആകെ സമ്മാനത്തുക. കഴിഞ്ഞവർഷത്തെപ്പോലെ 500 രൂപയാണ് ടിക്കറ്റ് വില. നാലാം സമ്മാനം അഞ്ച് ലക്ഷം വീതം പത്ത് പേർക്ക് ലഭ്യമാകും. അഞ്ചാം സമ്മാനം രണ്ട് ലക്ഷം വീതം പത്ത് പേർക്കും ലഭിക്കും. 5,000, 2,000, 1000, 500 രൂപയുടെ സമ്മാനങ്ങൾ വേറെയുമുണ്ട്.

പച്ചക്കുതിര ചിഹ്നമാക്കിയാണ് ഇത്തവണ തിരുവോണം ബംപർ ലോട്ടറി ടിക്കറ്റ് അച്ചടിച്ചിരിക്കുന്നത്. ലോട്ടറി വിൽപ്പനക്കാരുടെ കമ്മീഷനിലും വർധനയുണ്ട്. സുരക്ഷ മുൻ നിർത്തിയും വ്യാജ ടിക്കറ്റ് വിതരണവും തടയാൻ ഇത്തവണ ഫ്ലുറസൻ്റ് മഷിയിലാണ് ടിക്കറ്റ് അച്ചടിച്ചിരിക്കുന്നത്. സെപ്റ്റംബർ ഇരുപതിനാണ് തിരുവോണം ബംപർ നറുക്കെടുപ്പ് നടക്കുക.

സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ തിരുവോണം ബംപർ ഭാഗ്യക്കുറിയുടെ പ്രകാശനം നിർവഹിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ചടങ്ങിൽ വിശിഷ്ടാതിഥിയായ പ്രശസ്ത നടനും 2022 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവുമായ പി പി കുഞ്ഞികൃഷ്ണനെ ആദരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker