27.4 C
Kottayam
Wednesday, October 9, 2024

ഐശ്വര്യ റായിയെ പോലെ പാവ നിർമ്മിച്ച് ശ്രീലങ്കൻ ആർട്ടിസ്റ്റ്, കാണുമ്പോൾ പേടി തോന്നുന്നു എന്ന് സോഷ്യല്‍മീഡിയ

Must read

കൊളംബോ:ലോകമാകെ ഉറ്റുനോക്കിയ വിവാഹമായിരുന്നു അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും. പല സെലിബ്രിറ്റികളുടെയും സാന്നിധ്യവും ലുക്കും വലിയ ചർച്ചയുമായി മാറിയിരുന്നു. അതിൽ ഒരാളാണ് ഐശ്വര്യ റായ്. വിവാഹച്ചടങ്ങിൽ മകൾ ആരാധ്യക്കൊപ്പം അല്പം ഹെവി ലുക്കിൽ തന്നെയാണ് ഐശ്വര്യ റായ് എത്തിയത്. എന്നാലിപ്പോൾ വാർത്തയാവുന്നത് ആ ലുക്കിൽ സൃഷ്ടിച്ചിരിക്കുന്ന ഒരു പാവയാണ്. 

ഒരു ശ്രീലങ്കൻ ആർട്ടിസ്റ്റാണ് ഐശ്വര്യ റായിയോട് സമാനമായ പാവയെ നിർമ്മിച്ചിരിക്കുന്നത്. എന്നാൽ, കരുതിയതുപോലെ അത്ര പൊസിറ്റീവായി മാറിയില്ല കാര്യങ്ങൾ. പാവ കാണുമ്പോൾ പേടിയാവുന്നു എന്നാണ് പലരുടേയും പ്രതികരണം. വിവാഹത്തിന് ഐശ്വര്യ റായ് എത്തിയിരുന്നത് മകൾ ആരാധ്യക്കൊപ്പമാണ്. സിംപിളിന് പകരം അല്പം ഹെവി ലുക്കായിരുന്നു ഐശ്വര്യയുടേത്. ചുവപ്പു നിറത്തിലുള്ള ക്രിംസൺ അനാർക്കലിയാണ് അന്നവർ ധരിച്ചത്. ഒപ്പം തന്നെ നെക്ക്പീസും ഇയർ റിങ്ങുകളും നെറ്റിച്ചുട്ടിയും എല്ലാം അല്പം ഹെവി തന്നെ ആയിരുന്നു. 

ആ ലുക്കിലാണ് ഇപ്പോൾ ശ്രീലങ്കൻ ഡോൾ ആർട്ടിസ്റ്റായ നി​ഗേശൻ പാവ നിർമ്മിച്ചിരിക്കുന്നത്. ഇത് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിട്ടുമുണ്ട്. നി​ഗിഡോൾസ് എന്ന തന്റെ ഇൻസ്റ്റ​ഗ്രാം പേജിൽ തന്നെയാണ് താൻ നിർമ്മിച്ചിരിക്കുന്ന പാവയുടെ വീഡിയോ നി​ഗേശൻ പങ്കുവച്ചിരിക്കുന്നത്. നിരവധിപ്പേർ ഈ വീഡിയോയ്ക്ക് കമന്റുകളുമായി എത്തി. മിക്കവരും പറഞ്ഞത് വസ്ത്രങ്ങളും ആഭരണങ്ങളും ഒക്കെ ഐശ്വര്യ റായ് ധരിച്ചതിനോട് സമാനമാണ്. എന്നാൽ ലുക്ക് കിട്ടിയിട്ടില്ല എന്നാണ്. 

മറ്റ് ചിലർ പറഞ്ഞത് ഈ പാവയെ കാണുമ്പോൾ പേടി തോന്നുന്നു എന്നാണ്. ഇത് ഐശ്വര്യ റായിയെ പോലെയില്ല. ലിപ്സ്റ്റിക് പോലും മറ്റൊരു നിറമാണ് എന്നതായിരുന്നു മറ്റൊരാളുടെ കമന്റ്. അതേസമയം ചുരുക്കം ചിലർ ഈ പാവ നിർമ്മിച്ച ആർട്ടിസ്റ്റിനെ അഭിനന്ദിച്ചിട്ടുമുണ്ട്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

'കാറുകളിൽ ചൈൽഡ് സീറ്റ് നടപ്പാക്കില്ല, അക്കാര്യം സർക്കാർ ആലോചിച്ചിട്ടില്ല, ഉദ്ദേശിച്ചത് ബോധവത്കരണം മാത്രം'

തിരുവനന്തപുരം: കാറുകളിൽ ചൈൽഡ് സീറ്റ് നടപ്പാക്കില്ലെന്ന് ​ഗതാ​ഗത വകുപ്പ് മന്ത്രി കെ ബി ​ഗണേഷ് കുമാർ. ഇക്കാര്യം നടപ്പിലാക്കാൻ സർക്കാർ ആലോചിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. നിയമത്തിൽ പറയുന്ന കാര്യം ട്രാൻസ്പോർട്ട് കമ്മീഷണർ പറഞ്ഞെന്നേയുള്ളൂ...

ഒരു കോടിയുടെ രണ്ടാം സമ്മാനം കോട്ടയത്ത് വിറ്റ ടിക്കറ്റിന്‌;ഏജന്റായ ശശികല ടിക്കറ്റ് വിറ്റത് ചുങ്കം മള്ളൂശേരി ഭാഗത്ത്‌

കോട്ടയം: ഓണം ബമ്പറിന്റെ ഒരു കോടി രൂപയുടെ രണ്ടാം സമ്മാനം കോട്ടയം മീനാക്ഷി ലോട്ടറി വിറ്റ ടിക്കറ്റിന്. കോട്ടയം തിരുനക്കര മീനാക്ഷി ലോട്ടറിയിൽ നിന്നും ടിക്കറ്റ് ഏടുത്ത ശശികല എന്ന ഏജന്റ് വാങ്ങിയ...

ONAM BUMPER LIVE:ഓണം ബമ്പറടിച്ചത് ഈ ജില്ലയില്‍; ലോട്ടറി വിറ്റ ഏജന്റിനെ തിരിച്ചറിഞ്ഞു

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് ആരംഭിച്ചു. 25 കോടിയുടെ ഒന്നാം സമ്മാനം TG434222 നമ്പര്‍ ടിക്കറ്റ് നേടി.വയനാട് ജില്ലയിലെ ജിനീഷ് മാത്യു എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് സമ്മാനം...

ONAM BUMPER LIVE:അടിച്ചുമോനെ 25 കോടി! ഇതാണാ ഭാഗ്യവാന്‍

തിരുവനന്തപുരം:കേരളം കാത്തിരുന്ന ഭാഗ്യവാനെ തിരഞ്ഞെടുത്തു. തിരുവനന്തപുരം ഗോര്‍ക്കി ഭവനില്‍ നടത്തിയ ലോട്ടറി നറുക്കെടുപ്പ് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു.ടി.ജി 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം അടിച്ചത്‌ ലോട്ടറി അടിച്ചാലും 25 കോടി അടിക്കുന്ന...

ONAM BUMPER LIVE:തിരുവോണം ബംപർ BR 99 ഫലം ആരാണ് ആ ഭാഗ്യവാന്‍?

തിരുവനന്തപുരം:തിരുവോണം ബംപർ ലോട്ടറി ടിക്കറ്റ് എടുത്ത 71.40 ലക്ഷം പേരില്‍ ആരായിരിക്കം ആ ഭാഗ്യവാന്‍. 25 കോടിയുടെ ടിക്കറ്റ് കയ്യില്‍ സൂക്ഷിച്ചിരിക്കുന്ന ഭാഗ്യവാന്‍ ആരെന്ന് അറിയാന്‍ ഇനി ശേഷിക്കുന്നത് ഏതാനും സമയം മാത്രം....

Popular this week