അഹങ്കാരവും ധാര്‍ഷ്ട്യവും സ്ത്രീ വിരുദ്ധതയും ചേര്‍ന്ന് ജനിതക മാറ്റം വന്ന വൈറസ് ബാധയാണ് മുല്ലപ്പള്ളിയുടെ മനസ്സിന് ; എഎ റഹിം
തിരുവനന്തപുരം : കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എഎ റഹിം. അടുത്തകാലത്തായി സ്ത്രീ വിരുദ്ധതയും വഷളത്തരവും പറയുന്ന നേതാവായി ശ്രീ മുല്ലപ്പള്ളി മാറിയെന്നും അഹങ്കാരവും ധാര്‍ഷ്ട്യവും സ്ത്രീ വിരുദ്ധതയും ചേര്‍ന്ന് ജനിതക മാറ്റം വന്ന വൈറസ് ബാധയാണ് മുല്ലപ്പള്ളിയുടെ മനസ്സിനെന്നും അദ്ദേഹം വിമര്‍ശിച്ചു.
സര്‍ക്കാരിനെതിരെയുളള വഞ്ചനാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടന വേദിയിലാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്ത്രീ വിരുദ്ധ പമാര്‍ശം നടത്തിയത്. ബലാല്‍സംഗത്തിനിരയായാല്‍ ഒന്നുകില്‍ മരിക്കും അല്ലെങ്കില്‍ അത് ആവര്‍ത്തിക്കാതെ നോക്കുമെന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രസ്താവന. എന്നാല്‍ പ്രസ്താവന വിവാദമായതോടെ മുല്ലപ്പള്ളി നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചു.
അതേസമയം ഭര്‍ത്താവ് മരിച്ചാല്‍ ഭാര്യ ചിതയില്‍ ചാടി മരിക്കണം എന്നായിരിക്കും അടുത്ത് ഇദ്ദേഹം പറയുകയെന്നും ഈ വിഷയത്തില്‍ സോണിയ ഗാന്ധി പ്രതികരിക്കണമെന്നും അപരിഷ്‌കൃതവും സ്ത്രീ വിരുദ്ധവുമായ പ്രതികരണങ്ങള്‍ അവസാനിപ്പിക്കാന്‍ എഐസിസി അധ്യക്ഷ ഇടപെടണമെന്നും റഹിം ആവശ്യപ്പെട്ടു.
എഎ റഹിമിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;
‘ബലാത്സംഗത്തിന് ഇരയായാല്‍
സ്ത്രീ ആത്മഹത്യ ചെയ്യണം’
എന്താണ് ഇദ്ദേഹം പറയുന്നത്?
ഭര്‍ത്താവ് മരിച്ചാല്‍ ഭാര്യ ചിതയില്‍ ചാടി മരിക്കണം എന്നായിരിക്കും അടുത്ത് ഇദ്ദേഹം പറയുക
അടുത്തകാലത്തായി സ്ത്രീ വിരുദ്ധതയും വഷളത്തരവും പറയുന്ന നേതാവായി ശ്രീ മുല്ലപ്പള്ളി മാറി. അഹങ്കാരവും ധാര്‍ഷ്ട്യവും സ്ത്രീ വിരുദ്ധതയും ചേര്‍ന്ന് ജനിതക മാറ്റം വന്ന വൈറസ് ബാധയാണ് മുല്ലപ്പള്ളിയുടെ മനസ്സിന്.
സോണിയ ഗാന്ധി പ്രതികരിക്കണം. അപരിഷ്‌കൃതവും സ്ത്രീ വിരുദ്ധവുമായ
പ്രതികരണങ്ങള്‍ അവസാനിപ്പിക്കാന്‍ എഐസിസി അധ്യക്ഷ ഇടപെടണം.