കൊച്ചി: സഭാ നേതൃത്വത്തിന്റെ നിലപാടുകളെ നിരന്തരം വെല്ലുവിളിയ്ക്കുന്ന സിസ്റ്റര്‍ മറ്റൊരു ധീരമായ നിലപാടുകൂടി പ്രഖ്യാപിച്ചു.തന്റെ മൃതദേഹം മരണത്തിനുശേഷം മെഡിക്കല്‍ കോളേജിന് ദാനം ചെയ്യാനുള്ള സമ്മതപത്രം ഒപ്പിട്ടു തയ്യാറാക്കിവെച്ചതായാണ് സിസ്റ്റര്‍ ലൂസി അറിയിച്ചിരിയ്ക്കുന്നത്.ജീവിച്ചിരിയ്ക്കുമ്പോള്‍ അപമാനിച്ചവരില്‍ നിന്ന് മാലാഖയെന്ന് പറഞ്ഞുള്ള വായ്ത്താരി വേണ്ട.തന്റെ ശരീരം തെമ്മാടിക്കുഴിയിലെ മണ്ണിനു നല്‍കാനുള്ളതല്ല.ഒപ്പീസും കപടപ്രസംഗങ്ങളും തനിയ്ക്കാവശ്യമില്ല എന്നും അവര്‍ വ്യക്തമാക്കുന്നു.രാജ്യത്തിലെ സഭാ ചരിത്രത്തില്‍ തന്നെ ഇതാദ്യമായാവും ഒരു കന്യാസ്ത്രീ മരണശേഷം പ്രാര്‍ത്ഥനയും ഒപ്പീസും ഒഴിവാക്കി തന്റെ മൃതദേഹം വിദ്യാര്‍ത്ഥികള്‍ക്ക് പഠിയ്ക്കാന്‍ നല്‍കുന്നത്.