HealthHome-bannerNationalNews
കൊവിഡ് കെയര്‍ സെന്ററില്‍ വന്‍ അഗ്നിബാധ; ഏഴു പേര്‍ വെന്തുമരിച്ചു
ഹൈദരാബാദ്: വിജയവാഡയിലെ കൃഷ്ണ ജില്ലയിലെ കൊവിഡ് കെയര്‍ സെന്ററില്‍ വന്‍ തീപിടിത്തം ഉണ്ടായി. സംഭവത്തില്‍ ഏഴ് കൊവിഡ് രോഗികള്‍ വെന്തു മരിച്ചെന്നാണ് വിവരം. 15 പേരെ രക്ഷപ്പെടുത്താനായി എന്നാണ് പ്രാഥമികവിവരം.
മുപ്പത് പേരാണ് ‘ഗോള്‍ഡന്‍ പാലസ്’ എന്ന കൊവിഡ് കെയര്‍ സെന്ററാക്കി മാറ്റിയ കെട്ടിടത്തിലുണ്ടായിരുന്നത് എന്നാണ് വിവരം. പത്ത് മെഡിക്കല്‍ ജീവനക്കാരുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഏഴ് പേരെങ്കിലും ഇവിടെ കുടുങ്ങിയതായാണ് വിവരം. ഇവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടക്കുകയാണ്. സ്ഥലത്തേക്ക് നിരവധി ഫയര്‍ എഞ്ചിനുകള്‍ എത്തിച്ചിട്ടുണ്ട്.
സംഭവത്തില്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡി നടുക്കം രേഖപ്പെടുത്തി. സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News