തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്മസ്-പുതുവത്സര ബംപര്‍ സമ്മാനം തമിഴ്‌നാട് തെങ്കാശി സ്വദേശിക്ക്. തെങ്കാശി സ്വദേശി ഷറഫുദ്ദീനാണ് കോടിപതിയായത്. സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് ലോട്ടറി ഡയറക്ടറേറ്റിന് കൈമാറി. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. ഞായറാഴ്ചയായിരുന്നു നറുക്കെടുപ്പ്.
വിദേശത്തായിരുന്ന ഷറഫുദ്ദീന്‍ നാട്ടിലെത്തി ലോട്ടറി കച്ചവടം നടത്തുകയായിരുന്നു. വില്‍പ്പനയ്ക്കായി എടുത്ത ലോട്ടറിയില്‍ മിച്ചം വന്നവയില്‍ ഒന്നിനാണ് സമ്മാനം ലഭിച്ചത്. കടങ്ങള്‍ വീട്ടണമെന്നാണ് നിലവില്‍ വിചാരിക്കുന്നതെന്നും മറ്റ് കാര്യങ്ങളൊന്നും ആലോചിച്ചിട്ടില്ലെന്നും ഷറഫുദ്ദീന്‍ പ്രതികരിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News