കൊല്ലേണ്ടവരെ കൊല്ലും, തല്ലേണ്ടവരെ തല്ലും; കൊലവിളി മുദ്രാവാക്യവുമായി സി.പി.എം പ്രകടനം

കണ്ണൂര്‍: കണ്ണൂരില്‍ കൊലവിളി മുദ്രാവാക്യവുമായി സി.പി.എം പ്രകടനം. കണ്ണൂര്‍ മയ്യിലാണ് സിപിഎം പ്രകടനം നടത്തിയത്. കൊല്ലേണ്ടവരെ കൊല്ലും, തല്ലേണ്ടവരെ തല്ലും. കൊല്ലേണ്ടവരെ പ്രസ്ഥാനം കൊന്നിട്ടുണ്ടെന്നും തല്ലേണ്ടവരെ തല്ലിയിട്ടുണ്ടെന്നും മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രകടനം. ഇനിയും മടിക്കില്ല ഇതിനെന്നും ഇവര്‍ വ്യക്തമാക്കുന്നുണ്ട്.

ലീഗ് പ്രവര്‍ത്തകരെ കൊന്ന് പച്ചക്കൊടി പുതപ്പിക്കുമെന്നും ഭീഷണിയുണ്ട്. മയ്യിലിലെ ലീഗുകര്‍ക്കെതിരെയുള്ള പ്രകടനത്തിന്റെ വീഡിയോ പുറത്തായി. അതേസമയം സംഭവത്തെ കുറിച്ച് അറിയില്ലെന്ന് സിപിഎം മയ്യില്‍ ഏരിയ സെക്രട്ടറി വ്യക്തമാക്കി.

തദ്ദേശ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പ്രദേശത്ത് സിപിഎം-ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. ഇതേതുടര്‍ന്നു അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകര്‍ പുറത്തിറങ്ങിയതിന്റെ സന്തോഷം പങ്കുവച്ചായിരുന്നു സിപിഎം പ്രകടനം നടത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News