34.4 C
Kottayam
Friday, April 26, 2024

ഓസീസിന്റെ മണ്ണില്‍ ഇന്ത്യയ്ക്ക് ചരിത്ര വിജയം; പരമ്പര

Must read

ബ്രിസ്‌ബെയ്ന്‍: ഓസ്‌ട്രേലിയക്ക് എതിരായ അവസാന ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ചരിത്ര ജയം. ബ്രിസ്‌ബെയ്‌നിലെ നാലാം ടെസ്റ്റില്‍ ഇന്ത്യ മൂന്ന് വിക്കറ്റിന് ഓസീസിനെ തോല്‍പ്പിച്ചു. 328 റണ്‍സ് എന്ന വിജയലക്ഷ്യം ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ശുഭ്മാന്‍ ഗില്‍ (91), റിഷഭ് പന്ത് (പുറത്താകാതെ 89), ചേതേശ്വര്‍ പൂജാര (56) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ഇന്ത്യയ്ക്ക് അവിശ്വസിനീയ ജയം സമ്മാനിച്ചത്.

32 വര്‍ഷം തോല്‍വിയറിയാതെ ഓസ്‌ട്രേലിയ മുന്നേറിയ മൈതാനത്താണ് ഇന്ത്യ ചരിത്ര ജയം കുറിച്ചത്. ജയത്തോടെ നാല് മത്സരങ്ങളുടെ പരമ്പര 2-1 എന്ന നിലയില്‍ വിജയിച്ച ഇന്ത്യ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയും നിലനിര്‍ത്തി. വിരാട് കോഹ്ലി, ആര്‍.അശ്വിന്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ തുടങ്ങിയ മുന്‍നിര താരങ്ങളൊന്നും ഇല്ലാതെയാണ് അവസാന ടെസ്റ്റില്‍ ഇന്ത്യ പോരാട്ടത്തിനിറങ്ങിയത്. യുവതാരങ്ങളുടെ മികച്ച പോരാട്ടവീര്യമാണ് ഐതിഹാസിക പരമ്പര ജയം ഇന്ത്യയ്ക്ക് സമ്മാനിച്ചത്.

അഞ്ചാം ദിനം തുടക്കത്തില്‍ തന്നെ രോഹിത് ശര്‍മയെ (7) ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. എന്നാല്‍ പതിവ് പോലെ മൂന്നാമനായി ക്രീസിലെത്തിയ പൂജാര നങ്കൂരമിട്ടതോടെ ഒരുവശം ഉറച്ചു. മറുവശത്ത് ഓസീസ് പേസ് പടയെ പേടിയില്ലാതെ നേരിട്ട യുവതാരം ശുഭ്മാന്‍ ഗില്‍ സ്‌കോര്‍ അനായാസം ഉയര്‍ത്തി. സെഞ്ചുറിക്ക് ഒന്‍പത് റണ്‍സ് അകലെ ഗില്‍ വീണെങ്കിലും പന്ത് ഇന്ത്യയെ വിജയതീരത്തെത്തിക്കുകയായിരുന്നു. നായകന്‍ അജിങ്ക്യ രഹാനെ (24), വാഷിംഗ്ടണ്‍ സുന്ദര്‍ (22) എന്നിവരും ഇന്ത്യന്‍ സ്‌കോറിലേക്ക് കാര്യമായ സംഭാവന നല്‍കി. ഓസീസിനായി പാറ്റ് കമ്മിന്‍സ് നാല് വിക്കറ്റ് വീഴ്ത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week