26.9 C
Kottayam
Sunday, May 5, 2024

20 രൂപയ്ക്ക് ഉച്ചഭക്ഷണവുമായി റെയിൽവേ

Must read

കൊച്ചി: തീവണ്ടികളിലെ ജനറൽ കോച്ചുകളിൽ യാത്ര ചെയ്യുന്നവർക്കായി പ്ലാറ്റ്‌ഫോമിൽ ന്യായവിലയ്ക്ക് നല്ലഭക്ഷണം ഒരുക്കി റെയിൽവേ. 20 രൂപ, 50 രൂപ എന്നിങ്ങനെ രണ്ടുനിരക്കിലുള്ള ഉച്ചഭക്ഷണമാണ് ഒരുക്കുന്നത്. ഐ.ആർസി.ടി.സി.യുമായി ചേർന്നാണ് കൗണ്ടറുകളുടെ പ്രവർത്തനം.

പൂരിയും ബാജിയുമുള്ള ജനതാ ഖാനയ്ക്ക് 20 രൂപയാണ്. ലെമൺ റൈസിനും തൈർസാദത്തിനും ഇതേ വിലതന്നെ. വെജിറ്റേറിയൻ ഉൗണിന് 50 രൂപയാണ് നിരക്ക്. സ്റ്റോക്കുണ്ടെങ്കിൽ മസാലദോശയും ഇൗ നിരക്കിൽ കിട്ടും. 200 എം.എൽ. കുടിവെള്ളവും കിട്ടും. വില മൂന്നു രൂപ.

തിരുവനന്തപുരം സെൻട്രൽ, കൊച്ചുവേളി, നാഗർകോവിൽ, എറണാകുളം ജങ്ഷൻ, എറണാകുളം ടൗൺ, വർക്കല, ആലപ്പുഴ, കോട്ടയം, ആലുവാ, തൃശ്ശൂർ എന്നിവിടങ്ങളിൽ കൗണ്ടർ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.

ജനറൽ കോച്ചുകൾ വന്നുനിൽക്കുന്ന സ്ഥലത്താണ് കൗണ്ടറുകൾ ഒരുക്കുന്നത്. വെസ്റ്റേൺ റെയിൽവേ 150 കൗണ്ടറുകൾ 50 സ്റ്റേഷനുകളിൽ ഇതിനകം ഒരുക്കി. രാജ്യത്തെ പ്രധാനപ്പെട്ട 100 സ്റ്റേഷനുകളിലാണ് ഈ സംവിധാനം ആരംഭിച്ചിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week