24.2 C
Kottayam
Saturday, June 6, 2026

ഭാര്യയുടെ ‘സ്തീധനത്തിൽ’ ഭര്‍ത്താവിന് യാതൊരു അവകാശവുമില്ല ‘; മലയാളി യുവതിയുടെ പരാതിയിൽ സുപ്രീം കോടതി

Must read

ന്യൂഡല്‍ഹി:ഭാര്യയുടെ സ്തീധനത്തിൽ ഭര്‍ത്താവിന് യാതൊരു നിയന്ത്രണമോ അവകാശമോ ഇല്ലെന്ന് സുപ്രീം കോടതി. ബുദ്ധിമുട്ടേറിയ സമയത്ത് ഭാര്യക്ക് മാതാപിതാക്കൾ നൽകിയ സ്ത്രീധനം ഉപയോ​ഗിച്ചാലും അത് ഭാര്യക്ക് തിരികെ നൽകാനുള്ള ധാർമിക ബാധ്യതയുണ്ടെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. തനിക്ക് മാതാപിതാക്കൾ നൽകിയ സ്വർണവും പണവും തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് മലയാളി യുവതി കോടതിയെ സമീപിച്ചപ്പോഴായിരുന്നു നിർദേശം. നഷ്ടപ്പെട്ട സ്വർണത്തിന് പകരം ഒരു സ്ത്രീക്ക് 25 ലക്ഷം രൂപ നൽകണമെന്നും കോടതി ഉത്തരവിട്ടു. 

വിവാഹസമയത്ത് വീട്ടുകാര് 89 പവന് സ്വർണം സമ്മാനമായി നൽകിയെന്നും വിവാഹശേഷം അവളുടെ പിതാവ് ഭർത്താവിന് 2 ലക്ഷം രൂപയുടെ ചെക്ക് നൽകിയെന്നും എന്നാൽ, ഇതെല്ലാം ഭർത്താവ് ഉപയോ​ഗിച്ചെന്നും യുവതി പറഞ്ഞു. യുവതിയുടെ പരാതി അനുസരിച്ച് ആദ്യ രാത്രിയിൽ, ഭർത്താവ് അവളുടെ എല്ലാ ആഭരണങ്ങളും സൂക്ഷിക്കാനായി അമ്മയെ ഏൽപ്പിക്കുകയും ചെയ്തെന്നും യുവതി പറഞ്ഞു. തങ്ങളുടെ സാമ്പത്തിക ബാധ്യതകൾ തീർക്കാൻ ഭർത്താവും അമ്മയും ചേർന്ന് എല്ലാ ആഭരണങ്ങളും ഉപയോ​ഗിച്ചതായും പരാതിയിൽ പറയുന്നു. 2011-ൽ കുടുംബകോടതി, ഭർത്താവും അമ്മയും ചേർന്ന് സ്വർണ്ണാഭരണങ്ങൾ ദുരുപയോഗം ചെയ്തെന്നും നഷ്ടപരിഹാരം നൽകണമെന്നും ഉത്തരവിട്ടിരുന്നു.

എന്നാൽ കുടുംബകോടതി വിധി ഭാഗികമായി റദ്ദാക്കിയ കേരള ഹൈക്കോടതി, ഭർത്താവും അമ്മയും ചേർന്ന് സ്വർണാഭരണങ്ങൾ ദുരുപയോഗം ചെയ്തതായി സ്ഥാപിക്കാൻ യുവതിക്ക് കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി. തുടർന്നാണ് യുവതി സുപ്രീം കോടതിയെ സമീപിച്ചത്. 

ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കർ ദത്തയും അടങ്ങുന്ന ബെഞ്ചാണ് ഉത്തരവിട്ടത്. ഭാര്യയുടെ സ്വത്ത് ഭാര്യയുടെയും ഭർത്താവിൻ്റെയും സംയുക്ത സ്വത്തായി മാറുന്നില്ലെന്നും, സ്വത്തിൻ്റെ ഉടമസ്ഥനെന്ന നിലയിൽ ഭർത്താവിന് അവകാശമോ സ്വതന്ത്രമായ നിയന്ത്രണമോ ഇല്ലെന്നും പറഞ്ഞു.  വിവാഹത്തിന് മുമ്പോ വിവാഹസമയത്തോ അതിനുശേഷമോ ഒരു സ്ത്രീക്ക് സമ്മാനിച്ച സ്വത്തുക്കൾ അവളുടെ സ്ത്രീധന സ്വത്താണ്. സ്വന്തം ഇഷ്ടപ്രകാരം വിനിയോഗിക്കാനുള്ള എല്ലാ അവകാശങ്ങളും ഭാര്യക്കാണെന്നും കോടതി വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week