ഗ്രീന്‍ ഇന്ത്യ ചലഞ്ച് ഏറ്റെടുത്ത് നടി മീന; മഞ്ജു വാര്യര്‍ക്കും കീര്‍ത്തി സുരേഷിനും വെല്ലുവിളി
സോഷ്യല്‍ മീഡിയകളില്‍ അടക്കം അടുത്തിടെ ഏറെ പ്രശസ്തി നേടിയ ഒന്നാണ് ഗ്രീന്‍ ഇന്ത്യ ചലഞ്ച്. ഇന്ത്യയെ പച്ചപ്പില്‍ പുതപ്പിക്കുക എന്ന ലക്ഷ്യത്തോടെ രാജ്യസഭാംഗമായ സന്തോഷ് കുമാര്‍ എംപിയാണ് ഈ ചാലഞ്ചിനു തുടക്കം കുറിച്ചത്.
ഇപ്പോഴിതാ നടി മീനയും ചാലഞ്ച് ഏറ്റെടുത്തിരിക്കുകയാണ്. മാധ്യമ പ്രവര്‍ത്തക ദേവി നാഗവല്ലിയുടെ വെല്ലുവിളി ഏറ്റെടുത്തായിരുന്നു മീന തൈകള്‍ നട്ടത്. വൃക്ഷത്തൈകള്‍ നട്ടുകൊണ്ട് നടി മഞ്ജു വാര്യര്‍, വെങ്കടേഷ് ദഗുബാട്ടി, കിച്ചാ സുദീപ്, കീര്‍ത്തി സുരേഷ് എന്നിവരെയും വെല്ലുവിളിച്ചിരിക്കുകയാണ് താരം.
അടുത്തിടെയായി സോഷ്യല്‍ മീഡിയയില്‍ കണ്ടു വരുന്ന കാഴ്ചയാണ് സിനിമാ താരങ്ങള്‍ വൃക്ഷതൈകള്‍ നടുന്ന ചിത്രങ്ങള്‍. വിജയ്, മഹേഷ് ബാബു തുടങ്ങി നിരവധി താരങ്ങള്‍ മുന്‍പ് ചാലഞ്ച് ഏറ്റെടുത്തിരുന്നു. ഗ്രീന്‍ ഇന്ത്യ ചാലഞ്ച് ഏറ്റെടുത്തുകൊണ്ട് താരങ്ങള്‍ മറ്റുള്ളവര്‍ക്ക് മാതൃകയാകുകയാണ്.