24.1 C
Kottayam
Monday, June 8, 2026

ആന്ധ്രയിലെ സ്റ്റീൽ പ്ലാന്റിൽ വൻ തീപിടിത്തം; ഉരുകിയ ലോഹം തൊഴിലാളികളുടെ മേലേക്ക് മറിഞ്ഞ് ഒൻപത് മരണം; നിരവധി പേർക്ക് ഗുരുതര പരിക്ക്

Must read

അമരാവതി: ആന്ധ്രാപ്രദേശിലെ രാഷ്ട്രീയ ഇസ്പത് നിഗം ലിമിറ്റഡിന്റെ (ആർ.ഐ.എൻ.എൽ.) സ്റ്റീൽ പ്ലാന്റിലുണ്ടായ തീപിടിത്തത്തിൽ ഒൻപത് തൊഴിലാളികൾക്ക് ദാരുണാന്ത്യം. പ്ലാന്റിലെ സ്റ്റീൽ മെൽറ്റിങ് ഷോപ്പ് വിഭാഗത്തിന് കീഴിലുള്ള കണ്ടിന്യൂവസ് കാസ്റ്റിങ് ഡിപ്പാർട്ട്‌മെന്റിൽ വൈകീട്ട് നാലരയോടെയായിരുന്നു അപകടം. നിരവധി തൊഴിലാളികൾക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

പ്ലാന്റിലെ പ്രവർത്തനങ്ങൾക്കിടയിൽ ഉരുകിയ ദ്രാവക രൂപത്തിലുള്ള സ്റ്റീൽ കൊണ്ടുപോകുകയായിരുന്ന കൂറ്റൻ പാത്രം പെട്ടെന്ന് തകരാറിലാവുകയും, വൻതോതിൽ ഉരുകിയ ലോഹം താഴെ നിന്നിരുന്ന തൊഴിലാളികളുടെ മേലേക്ക് മറിയുകയുമായിരുന്നു. ലോഹം വീണതിനെത്തുടർന്ന് പ്ലാന്റിൽ വൻ തീപിടിത്തമുണ്ടായി. കടുത്ത ചൂടും പുകയും കാരണം തൊഴിലാളികൾ ഫാക്ടറിക്കുള്ളിൽ കുടുങ്ങിപ്പോയതാണ് മരണസംഖ്യ ഉയരാൻ കാരണമായതെന്ന് ട്രേഡ് യൂണിയൻ നേതാക്കൾ പറഞ്ഞു.

അപകടം നടന്നയുടൻ എമർജൻസി റസ്‌ക്യൂ ടീമും ഫയർഫോഴ്‌സും സ്ഥലത്തെത്തി തീയണയ്ക്കാനും തൊഴിലാളികളെ രക്ഷപ്പെടുത്താനുമുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. പരുക്കേറ്റ തൊഴിലാളികളെ ഉടൻ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. പ്ലാന്റിൽനിന്ന് ഒൻപത് മൃതദേഹങ്ങൾ കണ്ടെടുത്തതായി ട്രേഡ് യൂണിയൻ നേതാക്കൾ അവകാശപ്പെടുന്നുണ്ടെങ്കിലും, മരണസംഖ്യ സംബന്ധിച്ച് പ്ലാന്റ് മാനേജ്‌മെന്റ് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.

സംഭവത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു കടുത്ത ഞെട്ടൽ രേഖപ്പെടുത്തി. സ്റ്റീൽ പ്ലാന്റ് അധികൃതരുമായി സംസാരിച്ച അദ്ദേഹം അപകടത്തിന്റെ വിശദാംശങ്ങൾ തേടി. രക്ഷാപ്രവർത്തനം ഊർജിതമാക്കാനും പരുക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും ജില്ലാ ഭരണകൂടത്തിന് മുഖ്യമന്ത്രി അടിയന്തര നിർദേശം നൽകിയിട്ടുണ്ട്. ഫാക്ടറിയിലെ സുരക്ഷാ വീഴ്ചയാണോ അപകടത്തിന് കാരണമായതെന്ന് കണ്ടെത്താൻ അധികൃതർ വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കനത്ത മഴ, റെഡ് അലര്‍ട്ട് ⚠️ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട്: സംസ്ഥാനത്ത് കാലവർഷം അതിശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ നാളെ രണ്ട് പ്രമുഖ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അടിയന്തിരമായി അവധി പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിലെ കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ എല്ലാത്തരം വിദ്യാഭ്യാസ...

മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരെ അപകീർത്തികരമായ പരാമർശം; പ്രമുഖ തമിഴ് യൂട്യൂബർ മാരിദാസ് പോലീസ് കസ്റ്റഡിയിൽ

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരേയും സംസ്ഥാന മന്ത്രിമാർക്കെതിരേയും സോഷ്യൽ മീഡിയ വഴി കടുത്ത അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് പ്രമുഖ യൂട്യൂബർ മാരിദാസിനെ തമിഴ്നാട് പോലീസ് കസ്റ്റഡിയിലെടുത്തു. ചെന്നൈയിൽ നിന്നും...

ഇന്ത്യയുടെ ആണവായുധ ശേഖരത്തിൽ വൻ വർദ്ധനവ്; പാകിസ്ഥാനെ മറികടന്നതായി സിപ്രി വാർഷിക റിപ്പോർട്ട്

ന്യൂഡൽഹി: അന്താരാഷ്ട്രതലത്തിൽ ആയുധ ശേഖരണത്തെയും വിവിധ രാജ്യങ്ങളുടെ പ്രതിരോധ ചെലവുകളെയും കുറിച്ച് ശാസ്ത്രീയമായി പഠനം നടത്തുന്ന പ്രമുഖ ആഗോള സ്ഥാപനമായ സ്റ്റോക്ക്‌ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (SIPRI) പുറത്തുവിട്ട ഏറ്റവും പുതിയ...

അതിശക്തമായ സൗരക്കാറ്റ് ഭൂമിയിലേക്ക്; ഇന്ത്യയുടെ ആകാശത്തും ഇന്ന് രാത്രി അപൂർവ്വ ‘അറോറ’ ദൃശ്യമായേക്കും

മുംബൈ: ഇന്ത്യയുടെ വിസ്തൃതമായ ആകാശം ഇന്ന് രാത്രി തികച്ചും വിസ്മയകരവും അപൂര്‍വവുമായ ഒരു പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുകയാണ്. ഭൂമിയിലേക്ക് സൂര്യനിൽ നിന്നും അതിശക്തമായ സൗരക്കാറ്റ് ആഞ്ഞടിക്കുന്ന പശ്ചാത്തലത്തിലാണ് ഈ ആഗോള പ്രതിഭാസത്തിന്...

വിദേശത്തുള്ളവർക്കും ടെസ്റ്റ് എഴുതാത്തവർക്കും ലൈസൻസ്; വിരമിക്കാൻ ഒരു ദിവസം ശേഷിക്കെ എം.വി.ഐക്ക് സസ്പെൻഷൻ

കൊല്ലം: കൊല്ലം ആര്‍ടിഒ ഓഫീസില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായി (എംവിഐ) സേവനമനുഷ്ഠിച്ചിരുന്ന ചാത്തന്നൂര്‍ മീനാട് സ്വദേശി പി. അജയകുമാറിനെ അതീവ ഗുരുതരമായ അഴിമതിയും സുരക്ഷാ വീഴ്ചയും കണ്ടെത്തിയതിനെ തുടര്‍ന്ന് അന്വേഷണവിധേയമായി ഗതാഗത വകുപ്പ്...

Popular this week