24.1 C
Kottayam
Monday, June 8, 2026

ഐ.എ.എസ്. തലപ്പത്ത് വൻ അഴിച്ചുപണി; ദിവ്യ എസ് അയ്യർക്ക് അടക്കം മാറ്റം, ഡോ.ബി. അശോക് ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി

Must read

തിരുവനന്തപുരം: ഐ.എ.എസ്. തലപ്പത്ത് വൻ അഴിച്ചുപണി. സസ്‌പെൻഷൻ പിൻവലിക്കപ്പെട്ട് തിരികെയെത്തിയ ഡോ. ബി. അശോകിനെ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായും എൻ. പ്രശാന്തിനെ കായികവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയായും നിയമിച്ചു. തദ്ദേശഭരണ വകുപ്പ് സെക്രട്ടറിയായിരുന്ന ടി.വി. അനുപമയെ ഗതാഗതവകുപ്പ് സെക്രട്ടറിയാക്കി.

ഏകദേശം അൻപതോളം ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ ചുമതലകളിൽ മാറ്റംവരുത്തിയാണ് തിങ്കളാഴ്ച സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്. ഒരുവർഷത്തേക്ക് രണ്ട് താത്കാലിക തസ്തികകളും സർക്കാർ സൃഷ്ടിച്ചിട്ടുണ്ട്. സ്‌പെഷ്യൽ സെക്രട്ടറി റാങ്കിന് തുല്യമായ ലാൻഡ് റവന്യൂ കമ്മീഷണർ, അഡീഷണൽ സെക്രട്ടറി റാങ്കിന് തുല്യമായ തദ്ദേശഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ തസ്തികകളാണ് പുതുതായി സൃഷ്ടിച്ചത്. പുതുതായി സൃഷ്ടിച്ച തദ്ദേശഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ സ്ഥാനത്തേക്ക് ദിവ്യ എസ്. അയ്യരെ നിയമിച്ചു.

ഹോം ആൻഡ് വിജിലൻസ് അഡീഷണൽ ചീഫ് സെക്രട്ടറിയായ ബിശ്വനാഥ് സിൻഹയ്ക്ക് കയർ വികസനം, ഹൗസിങ് എന്നീ വകുപ്പുകളുടെ അധിക ചുമതലകൂടി നൽകി.

ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായ കെ.ആർ. ജ്യോതിലാലിന് പ്ലാനിങ് ആൻഡ് ഇക്കണോമിക് അഫയേഴ്‌സ്, സംസ്ഥാന ആസൂത്രണ ബോർഡ് മെമ്പർ സെക്രട്ടറി എന്നീ ചുമതലകൾകൂടി നൽകി.

- Advertisement -

മിൻഹാജ് ആലത്തെ കെ.എസ്.ഇ.ബി സി.എം.ഡി സ്ഥാനത്തുനിന്ന് കൃഷി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായും അഗ്രികൾച്ചർ പ്രൊഡക്ഷൻ കമ്മീഷണറായും മാറ്റിനിയമിച്ചു.

- Advertisement -

ഡോ. ഷർമിള മേരി ജോസഫിനെ ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു. ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ അധിക ചുമതലയും നൽകി.

റവന്യൂവകുപ്പിൽനിന്ന് എം.ജി. രാജമാണിക്യത്തെ കെ.എസ്.ഇ.ബി ചെയർമാനും മാനേജിങ് ഡയറക്ടറുമായി നിയമിച്ചു.

സ്‌നേഹിൽ കുമാർ സിങ്ങിനെ പൊതുവിദ്യാഭ്യാസ ഡയറക്ടറായും അഫ്‌സാന പർവീണിനെ കോളേജ് വിദ്യാഭ്യാസ ഡയറക്ടറായും നിയമിച്ചു.

- Advertisement -

ശ്രീധന്യ സുരേഷിനെ പുതിയ ഭക്ഷ്യസുരക്ഷാ കമ്മീഷണറായി നിയമിച്ചു.

രാഹുൽ കൃഷ്ണ ശർമ്മയെ ജിഎസ്ടി സ്‌പെഷ്യൽ കമ്മീഷണറായും മുഹമ്മദ് ഷഫീഖിനെ ജിഎസ്ടി അഡീഷണൽ കമ്മീഷണറായും നിയമിച്ചു.

അനു എസ്. നായരെ എൻ.എച്ച്.എം സ്റ്റേറ്റ് മിഷൻ ഡയറക്ടറായി നിയമിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കനത്ത മഴ, റെഡ് അലര്‍ട്ട് ⚠️ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട്: സംസ്ഥാനത്ത് കാലവർഷം അതിശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ നാളെ രണ്ട് പ്രമുഖ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അടിയന്തിരമായി അവധി പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിലെ കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ എല്ലാത്തരം വിദ്യാഭ്യാസ...

മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരെ അപകീർത്തികരമായ പരാമർശം; പ്രമുഖ തമിഴ് യൂട്യൂബർ മാരിദാസ് പോലീസ് കസ്റ്റഡിയിൽ

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരേയും സംസ്ഥാന മന്ത്രിമാർക്കെതിരേയും സോഷ്യൽ മീഡിയ വഴി കടുത്ത അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് പ്രമുഖ യൂട്യൂബർ മാരിദാസിനെ തമിഴ്നാട് പോലീസ് കസ്റ്റഡിയിലെടുത്തു. ചെന്നൈയിൽ നിന്നും...

ഇന്ത്യയുടെ ആണവായുധ ശേഖരത്തിൽ വൻ വർദ്ധനവ്; പാകിസ്ഥാനെ മറികടന്നതായി സിപ്രി വാർഷിക റിപ്പോർട്ട്

ന്യൂഡൽഹി: അന്താരാഷ്ട്രതലത്തിൽ ആയുധ ശേഖരണത്തെയും വിവിധ രാജ്യങ്ങളുടെ പ്രതിരോധ ചെലവുകളെയും കുറിച്ച് ശാസ്ത്രീയമായി പഠനം നടത്തുന്ന പ്രമുഖ ആഗോള സ്ഥാപനമായ സ്റ്റോക്ക്‌ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (SIPRI) പുറത്തുവിട്ട ഏറ്റവും പുതിയ...

അതിശക്തമായ സൗരക്കാറ്റ് ഭൂമിയിലേക്ക്; ഇന്ത്യയുടെ ആകാശത്തും ഇന്ന് രാത്രി അപൂർവ്വ ‘അറോറ’ ദൃശ്യമായേക്കും

മുംബൈ: ഇന്ത്യയുടെ വിസ്തൃതമായ ആകാശം ഇന്ന് രാത്രി തികച്ചും വിസ്മയകരവും അപൂര്‍വവുമായ ഒരു പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുകയാണ്. ഭൂമിയിലേക്ക് സൂര്യനിൽ നിന്നും അതിശക്തമായ സൗരക്കാറ്റ് ആഞ്ഞടിക്കുന്ന പശ്ചാത്തലത്തിലാണ് ഈ ആഗോള പ്രതിഭാസത്തിന്...

വിദേശത്തുള്ളവർക്കും ടെസ്റ്റ് എഴുതാത്തവർക്കും ലൈസൻസ്; വിരമിക്കാൻ ഒരു ദിവസം ശേഷിക്കെ എം.വി.ഐക്ക് സസ്പെൻഷൻ

കൊല്ലം: കൊല്ലം ആര്‍ടിഒ ഓഫീസില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായി (എംവിഐ) സേവനമനുഷ്ഠിച്ചിരുന്ന ചാത്തന്നൂര്‍ മീനാട് സ്വദേശി പി. അജയകുമാറിനെ അതീവ ഗുരുതരമായ അഴിമതിയും സുരക്ഷാ വീഴ്ചയും കണ്ടെത്തിയതിനെ തുടര്‍ന്ന് അന്വേഷണവിധേയമായി ഗതാഗത വകുപ്പ്...

Popular this week