News
അഭിമുഖത്തിനിടെ സ്ത്രീകളോട് ലൈംഗിക ചുവയുള്ള ചോദ്യങ്ങള്‍; യൂട്യൂബ് വ്‌ളോഗര്‍മാര്‍ അറസ്റ്റില്‍
ചെന്നൈ: യൂട്യൂബ് ചാനലിലെ അഭിമുഖത്തിനിടെ സ്ത്രീകളോട് ലൈംഗിക ചുവയുള്ള ചോദ്യങ്ങള്‍ ചോദിച്ച സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍. യൂട്യൂബ് വ്‌ളോഗര്‍മാരായ അസീം ബാദുഷാ (23), ക്യാമറാമാന്‍ അജയ് ബാബു (23), ചാനല്‍ ഉടമ എം. ദിനേശ് (31) എന്നിവരെ പോലീസ് പിടികൂടിയത്.
ഇവരുടെ പക്കല്‍ നിന്നു നിരവധി പെണ്‍കുട്ടികളുടെ വീഡിയോ പോലീസ് കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് യൂട്യൂബ് ചാനല്‍ നിരോധിച്ചു. ചെന്നൈ എലിയറ്റ്‌സ് ബീച്ചിലാണ് സംഭവം. സോഷ്യല്‍ മീഡിയയില്‍ അഭിമുഖം വൈറലായതിനെ തുടര്‍ന്ന് ബസന്ത് സ്വദേശി ലക്ഷ്മി ശാസ്ത്രി നല്‍കിയ പരാതിയിലാണ് നടപടി.
കടല്‍ത്തീരത്തുള്ള സ്ത്രീകളെയും ദമ്പതികളെയും ലക്ഷ്യമിട്ട് അവതാരകനും ക്യാമറാമാനും ലൈംഗീക ചുവയുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News