KeralaNews

യുവജനോത്സവകോഴ: നൃത്ത പരിശീലകരുടെ അറസ്റ്റ് തടയാതെ ഹൈക്കോടതി

കൊച്ചി: കേരള സർവകലാശാല യുവജനോത്സവത്തിൽ കൈക്കൂലി വാങ്ങി ഫലം അട്ടിമറിച്ചെന്ന കേസിൽ നൃത്ത പരിശീലകരുടെ അറസ്റ്റ് തടയാതെ ഹൈക്കോടതി. രണ്ടാം പ്രതിയായ ജോമെറ്റും മൂന്നാം പ്രതിയായ സൂരജും നൽകിയ മുൻകൂർ ജാമ്യഹർജിയിലെ ആവശ്യം കോടതി പരിഗണിച്ചില്ല. കേസിലെ ഒന്നാം പ്രതി കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തിരുന്നു.

ഇതേ മാനസികാവസ്ഥയിലാണ് തങ്ങൾ എന്ന് ഹർജിക്കാർ കോടതിയിൽ പറഞ്ഞു. സംഭവത്തിൽ സർക്കാരിനോട് വിശദീകരണം തേടിയ കോടതി, ഹർജി നാളത്തേയ്ക്കു മാറ്റിവച്ചു. മാർഗംകളിയിൽ ഒന്നാംസ്ഥാനം നേടിയ ടീമിന്റെ പരിശീലകരാണ് ഹർജിക്കാർ. മുൻകൂർ ജാമ്യഹർജിയിൽ തീർപ്പുണ്ടാകുന്നതുവരെ അറസ്റ്റ് തടയണമെന്നായിരുന്നു ആവശ്യം.

കഴിഞ്ഞ ശനിയാഴ്ച തിരുവനന്തപുരത്ത് നടന്ന കലോത്സവത്തിലെ മാർഗംകളി മത്സരവുമായി ബന്ധപ്പെട്ടാണ് കോഴ വിവാദം ഉണ്ടായത്. വിധികർത്താവായ കണ്ണൂർ ചൊവ്വ സ്വദേശി പി.എൻ.ഷാജി (52), പരിശീലകനും ഇടനിലക്കാരനുമെന്നു കരുതുന്ന കാസർകോട് പരപ്പ സ്വദേശി ജോമെറ്റ് (33), മലപ്പുറം താനൂർ സ്വദേശി സി.സൂരജ്(33) എന്നിവരെയാണ് സംഘാടകരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.

പി.എൻ.ഷാജിയെ ഇന്നലെ വൈകിട്ട് കണ്ണൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ആത്മഹത്യക്കുറിപ്പിൽ താൻ നിരപരാധിയാണെന്നും കുറിച്ചിരുന്നു. ഷാജി ഉൾപ്പെടെ 3 പ്രതികളുടെ മൊഴിയെടുക്കാൻ ഇന്ന് രാവിലെ 11ന് കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് ഷാജിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. പരാതിക്കു പിന്നിൽ രാഷ്ട്രീയ സമ്മർദമുണ്ടെന്നും അറസ്റ്റ് ചെയ്തു പീഡിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും ആരോപിച്ചാണ് ജോമെറ്റും സൂരജും ഹൈക്കോടതിയിൽ ഹർജിനൽകിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker