28.4 C
Kottayam
Saturday, June 6, 2026

പാഴ്സികൾക്കും ക്രൈസ്തവർക്കും പൗരത്വം; എന്തുകൊണ്ട് മുസ്‌ലിംകൾക്കില്ല?: വിശദീകരിച്ച് അമിത് ഷാ

Must read

ന്യൂഡൽഹി∙ അഖണ്ഡ ഭാരതത്തിന്റെ ഭാഗമായിരുന്നവർക്കും മതപരമായ പീഡനങ്ങൾ അനുഭവിച്ചവർക്കും അഭയം നൽകേണ്ടത് ഇന്ത്യയുടെ ധാർമികവും ഭരണഘടനാപരവുമായ ഉത്തരവാദിത്തമാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. പൗരത്വ ഭേദഗതി നിയമം (സിഎഎ) പ്രകാരം, പാഴ്സികൾക്കും ക്രൈസ്തവർക്കും പൗരത്വം നേടാമെന്നിരിക്കെ മുസ്‌ലിംകൾക്ക് എന്തുകൊണ്ടാണ് സിഎഎ അനുസരിച്ച് പൗരത്വത്തിനു യോഗ്യതയില്ലാത്തത് എന്ന ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘‘മുസ്‌ലിം ജനതയുള്ളതിനാൽ ആ പ്രദേശം (പാക്കിസ്ഥാൻ) ഇപ്പോൾ ഇന്ത്യയുടെ ഭാഗമല്ല. അത് അവർക്കു നൽകിയതാണ്. അഖണ്ഡ ഭാരതത്തിന്റെ ഭാഗമായിരുന്നവർക്കും മതപരമായ പീഡനങ്ങൾ അനുഭവിച്ചവർക്കും അഭയം നൽകേണ്ടത് ഇന്ത്യയുടെ ധാർമികവും ഭരണഘടനാപരവുമായ ഉത്തരവാദിത്തമാണെന്നാണു ഞാൻ വിശ്വസിക്കുന്നത്’’ – അമിത് ഷാ പറഞ്ഞു. ഇന്നത്തെ  അഫ്ഗാനിസ്ഥാൻ, ബംഗ്ലദേശ്, ഭൂട്ടാൻ, ഇന്ത്യ, മാലദ്വീപ്, നേപ്പാൾ, മ്യാൻമർ, പാക്കിസ്ഥാൻ, ശ്രീലങ്ക, ടിബറ്റ് എന്നീ രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഏകീകൃത ഇന്ത്യയെന്ന സങ്കല്പമാണ് അഖണ്ഡ ഭാരതം. 

‘‘പാക്കിസ്ഥാനിൽ വിഭജന കാലത്ത് 23% ഹിന്ദുക്കൾ ഉണ്ടായിരുന്നു. എന്നാൽ ഇന്നത് 3.7 ശതമാനമായി ചുരുങ്ങി. പാക്കിസ്ഥാനിലെ ഹിന്ദുക്കൾ എവിടെയാണ് പോയത്? അവർ ഇന്ത്യയിലേക്ക് വന്നിട്ടില്ല. നിർബന്ധിത മതപരിവർത്തനമാണ് അവിടെ നടന്നത്. അവർ അപമാനിക്കപ്പെട്ടു, അവരെ രണ്ടാംതരം പൗരന്മാരായാണു കണക്കാക്കിയിരുന്നത്. അവർ എവിടെ പോകും. നമ്മുടെ പാർലമെന്റും രാഷ്ട്രീയ പാർട്ടികളും ഇക്കാര്യത്തിൽ എന്തെങ്കിലും തീരുമാനമെടുക്കേണ്ടേ?’’ – അമിത് ഷാ ചോദിച്ചു. 

ബംഗ്ലദേശ് ജനസംഖ്യയുടെ 22% ഹിന്ദുക്കളായിരുന്നുവെന്നും എന്നാൽ ഇന്നത് 10 ശതമാനമായി ചുരുങ്ങിയെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. 92ൽ അഫ്ഗാനിസ്ഥാനിൽ രണ്ടുലക്ഷം സിഖുകാരും ഹിന്ദുക്കളും ഉണ്ടായിരുന്നു. ഇന്നത് 500 ആയി ചുരുങ്ങി. അവർക്കാർക്കും തങ്ങളുടെ വിശ്വാസത്തിന് അനുസരിച്ചു ജീവിക്കാൻ അവകാശമില്ലേ? ഭാരതം ഒന്നായിരുന്ന സമയത്ത് അവരെല്ലാവരും നമ്മുടെ സഹോദരീസഹോദരന്മാരും അമ്മമാരുമായിരുന്നെന്നും അമിത് ഷാ പറഞ്ഞു. മുസ്‌ലിംകൾക്കും പൗരത്വത്തിന് അപേക്ഷിക്കാം. എന്നാൽ ദേശീയ സുരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങൾ കണക്കിലെടുത്തായിരിക്കും അവരുടെ കാര്യത്തിൽ തീരുമാനമെടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. ‍

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

Popular this week