26 C
Kottayam
Saturday, June 6, 2026

കൊച്ചിയിലെത്തിയത് കളക്ടറാകാന്‍, തട്ടിപ്പിനൊടുവില്‍ ജയിലില്‍,പ്രിയങ്കയുടെ കഥയിങ്ങനെ

Must read

കൊച്ചി: ഐ.എ.എസ് കോച്ചിംഗിന് എറണാകുളത്തെത്തിയ ബി.ടി.പ്രിയങ്ക (29) സ്റ്റോക്ക് മാർക്കറ്റ് ട്രേഡിംഗിലൂടെ മൂന്നുകോടിയിലേറെ രൂപ തട്ടിച്ച കേസിൽ റിമാൻഡിലായത് വിശ്വസിക്കാനാകാതെ നാട്ടുകാർ. മലയിൻകീഴ് വിളവൂർക്കൽ മാവറത്തല വീട്ടിൽ നിന്ന് ഐ.എ.എസ് പഠനത്തിനെന്ന പേരിൽ കൊച്ചിയിൽ താമസമാക്കിയ പ്രിയങ്ക വല്ലപ്പോഴുമാണ് വീട്ടിൽ വന്നിരുന്നത്.

മകളുടെ ഭാവി ലക്ഷ്യമിട്ടാണ് അച്ഛൻ ബാലചന്ദ്രൻ മകളെ എറണാകുളത്ത് കോച്ചിംഗിന് അയച്ചത്. പഠനം പാതിവഴിയിൽ ഉപേക്ഷിച്ച പ്രിയങ്ക പ്രമുഖ കമ്പനിയിൽ ജോലിയുണ്ടെന്നാണ് നാട്ടിൽ പറഞ്ഞിരുന്നത്. റിമാൻ‌ഡിലാകുന്നതിന് മൂന്നുദിവസം മുമ്പ് രാത്രി മലയിൻകീഴ് ജംഗ്ഷനിൽ പ്രിയങ്ക ബസ് കാത്തുനിൽക്കുന്നത് പലരും കണ്ടിരുന്നെങ്കിലും 12നുള്ള ട്രെയിനിൽ എറണാകുളത്ത് പോകണമെന്നാണ് ഇവർ പരിചയക്കാരനോട് പറഞ്ഞത്.

പ്രിയങ്കയുടെ പിതാവ് ബാലചന്ദ്രൻ കോൺഗ്രസിന്റെ സജീവ പ്രവർത്തകനും എയർപോർട്ടിലെ ഐ.എൻ.ടി.യു.സിയുടെ മുൻ നേതാവുമായിരുന്നു. ഗവൺമെന്റ് പ്രസിൽ ജോലി കിട്ടിയതോടെയാണ് അദ്ദേഹം സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിന്നത്. സാമ്പത്തിക ബാദ്ധ്യതകാരണം വിളവൂർക്കലുണ്ടായിരുന്ന അഞ്ചുസെന്റ് സ്ഥലവും വീടും ഒറ്റിക്ക് നൽകിയ ശേഷം ശാന്തുംമൂലയിലായിരുന്നു ഇവർ വാടകയ്‌ക്ക് താമസിച്ചിരുന്നത്. നിലവിൽ മലയിൻകീഴ് ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിനു സമീപത്തെ വീട്ടിലാണ് പ്രിയങ്കയുടെ കുടുംബം വാടകയ്‌ക്ക് താമസിക്കുന്നത്.

പ്രിയങ്കയുടെ സഹോദരൻ ബി.ടി.രാജീവിന് മർച്ചന്റ് നേവിയിൽ ജോലിയെന്നാണ് നാട്ടുകാരോട് പറഞ്ഞിട്ടുള്ളത്. എന്നാൽ രാജീവ്,മാതാവ് തങ്കമണി,കാമുകൻ ഷംനാസ് എന്നിവർ തട്ടിപ്പുസംഘത്തിലെ കണ്ണികളാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

- Advertisement -

ബാലചന്ദ്രനും തങ്കമണിയും മലയിൻകീഴിലെ വാടക വീട്ടിലാണ്. ഒളിവിലാണെന്ന് പൊലീസ് പറയുമ്പോഴും തങ്കമണിയെ ഇന്നലെ രാവിലെ 11ഓടെ ഓട്ടോയിൽ സഞ്ചരിക്കുന്നത് കണ്ടവരുണ്ട്. അംഗീകാരമില്ലാത്ത സ്റ്റോക്ക് മാർക്കറ്റ് ട്രേഡിംഗ് കമ്പനിയുടെ പേരിൽ തട്ടിപ്പ് നടത്തിയ പ്രിയങ്ക ആർഭാട ജീവിതമാണ് നയിച്ചിരുന്നതെന്ന് പ്രദേശവാസികളും സാക്ഷ്യപ്പെടുത്തുന്നു.

- Advertisement -

സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇവർക്കെതിരെ പരാതിയുണ്ടെങ്കിലും മലയിൻകീഴ് സ്റ്റേഷനിൽ പരാതിയില്ലെന്നാണ് പൊലീസ് നൽകിയ വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹി ഹോട്ടൽ തീപിടിത്തം: കാരണം പാചകക്കാരന്റെ അനാസ്ഥയെന്ന് കണ്ടെത്തൽ, പ്രതി അറസ്റ്റിൽ; കെട്ടിടം പ്രവർത്തിച്ചത് നിയമം ലംഘിച്ച്

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വിദേശ പൗരന്മാർ ഉൾപ്പെടെ 21 പേരുടെ ദയനീയ മരണത്തിന് കാരണമായ വൻ തീപ്പിടിത്തത്തിന് കാരണം ഹോട്ടലിലെ പ്രധാന പാചകക്കാരന്റെ കടുത്ത അനാസ്ഥയെന്ന് ഔദ്യോഗിക കണ്ടെത്തൽ. ഈ നിർണായക കണ്ടെത്തലിന്...

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം...

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

Popular this week