കോഴിക്കോട്: കഴിഞ്ഞ മാസം മുക്കം അഗസ്ത്യമുഴിയിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൊടിയത്തൂർ സ്വദേശി യുവാവ് മരിച്ചു. കൊടിയത്തൂർ താമസിക്കുന്ന കളത്തിങ്ങൽ കമലയുടെ മകൻ നിതുൻ ലാൽ (ലാലു) ആണ് മരിച്ചത്.
അപകടത്തെ തുടർന്ന് പരിക്കേറ്റ് കോഴിക്കേട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവിനെ പരിക്ക് ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു
ബുധനാഴ്ച ഉച്ചയോടെ ആയിരുന്നു മരണം മൃതദേഹം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. ഭാര്യ: അശ്വതി. സഹോദരൻ: പരേതനായ ജവാൻ രതീഷ്. നിഥുൻ ലാലിന്റെ സംസ്ക്കാരം വ്യാഴാഴ്ച രാവിലെ 9.30ന് വെസ്റ്റ് കൊടിയത്തൂർ കുടുംബ ശ്മശാനത്തിൽ നടന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News