കൊല്ലം: മദ്യപിച്ചെത്തി സ്വന്തം വീടിന് തീവച്ച് യുവാവ്. ശൂരനാട് തെക്ക് പതാരം സ്വദേശി മുരളിയാണ് സ്വന്തം വീടിന് തീവച്ചത്. ഭാര്യയും മൂന്ന് മക്കളും വീടിന് പുറത്തിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി. മദ്യപിച്ച് വീട്ടിലെത്തുന്ന മുരളി സ്ഥിരമായി വഴക്കുണ്ടാക്കാറുണ്ടായിരുന്നു. സംഭവ ശേഷം ഒളിവിൽ പോയ മുരളിക്കായി ശാസ്താംകോട്ടപൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്ന് വീട്ടിലെത്തിയ മുരളി വീട്ടുകാരുമായി വഴക്കുണ്ടാക്കുകയും വീടിന് തീയിടുകയുമായിരുന്നു. ഓല മേഞ്ഞ വീടായിരുന്നു ഇത്. തീ പടരുന്ന സമയത്ത് വീടിനുള്ളിൽ ഗ്യാസ് സിലിണ്ടർ ഉണ്ടായിരുന്നു. എന്നാൽ പൊലീസും ഫയർഫോഴ്സും എത്തി തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. ഈ സമയം കെഎസ്ഇബി അധികൃതർ പ്രദേശത്തെ വൈദ്യുതി ബന്ധം കൂടി വിച്ഛേദിച്ചതോടെ അപകടം ഒഴിയുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News