സ്വന്തമായി സൂപ്പര്‍കാറുകളും ബംഗ്ലാവുകളും; ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരനായ ഒന്‍മ്പതാം വയസുകാരനെ പരിചയപ്പെടാം
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരന്‍ എന്ന് കേള്‍ക്കുമ്പോള്‍ ഒരു പക്ഷെ നമ്മുടെ മനസിലേക്ക് വരുന്നത് കൗമാരപ്രായത്തിലുള്ള ആരെങ്കിലുമായിരിക്കാം എന്നാകാം. എന്നാല്‍ അതൊരു ഒമ്പത് വയസുകാരനാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ സാധിക്കുമോ? അതെ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരന്‍ ഒന്‍മ്പത് വയസുകാരന്‍ മുഹമ്മദ് അവല്‍ മുസ്തഫയാണ്. നൈജീരിയയാണ് മുസ്തഫയുടെ സ്വദേശം.
ആഡംബര ജീവിതത്തിന്റെ പേരില്‍ പ്രശസ്തനാണ് മോംഫ ജൂനിയര്‍ എന്നറിയപ്പെടുന്ന മുസ്തഫ. തന്റെ ആറാമത്തെ വയസിലാണ് ഈ ബാലന്‍ ആദ്യത്തെ മാന്‍ഷന്‍ സ്വന്തമാക്കിയത്. ഇതുകൂടാതെ നിരവധി സൂപ്പര്‍ കാറുകളും നിരവധി ബംഗ്ലാവുകളും ഈ ബാലന് സ്വന്തമായുണ്ട്. നൈജീരിയയിലെ ലാഗോസിലെ മള്‍ട്ടി മില്യണയറും ഇന്റര്‍നെറ്റ് സെലിബ്രിറ്റിയുമായ ഇസ്മയിലിയ മുസ്തഫയാണ് മോംഫ ജൂനിയറില്‍ പിതാവ്. തന്റെ സ്വകാര്യ ജെറ്റില്‍ ലോകം മുഴുവനും ചുറ്റി കറങ്ങുകയാണ് മോംഫയുടെ ഇഷ്ടവിനോദം.
ഇന്‍സ്‌റാഗ്രാമിലൂടെ തന്റെ ആഡംബര ജീവിതത്തിന്റെ ചിത്രങ്ങള്‍ മോംഫ പങ്കുവെക്കാറുണ്ട്. തന്റെ സൂപ്പര്‍ കാറുകള്‍ക്കൊപ്പം ലോകപ്രശസ്ത ബ്രാന്‍ഡുകളുടെ ഡിസൈനര്‍ വസ്ത്രങ്ങള്‍ ധരിച്ച് നിരവധി ഫോട്ടോകള്‍ മോംഫ ജൂനിയര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. മോംഫ ജൂനിയറില്‍ കാറുകളുടെ ശേഖരത്തില്‍ മഞ്ഞ ഫെരാരി, ബെന്റ്‌ലി ഫ്‌ലയിംഗ് സ്പര്‍, റോള്‍സ് റോയ്‌സ് വ്രൈത്ത് തുടങ്ങിയ സൂപ്പര്‍ കാറുകള്‍ വരെ ഉള്‍പ്പെടുന്നു.
ഈ കുഞ്ഞന്‍ ശതകോടീശ്വരന് ആരാധകരും ഏറെയാണ്. തന്റെ കുഞ്ഞനിയത്തിയ്ക്കൊപ്പമുള്ള ഫോട്ടോയും മോംഫ പങ്കുവെക്കാറുണ്ട്. ജൂനിയര്‍ മോംഫയുടെ ആറാം ജന്മദിനത്തിന് അച്ഛന്‍ സമ്മാനം നല്‍കിയതാണ് ആദ്യത്തെ മാളിക. സ്വകാര്യ ജെറ്റിലെ ലോകം ചുറ്റലും ജൂനിയര്‍ മോംഫയ്ക്ക് ഏറെ പ്രിയപ്പെട്ടതാണ്.