InternationalNews
ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പെട്ടെന്ന് പിന്‍വലിച്ചാല്‍ കൊവിഡിന്റെ രണ്ടാം വരവിന് കാരണമാകും; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ന്യൂയോര്‍ക്ക്: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പെട്ടെന്ന് പിന്‍വലിക്കുന്നത് വന്‍ അപകടത്തിനു വഴിവയ്ക്കുമെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദനം ഗബ്രിയേസസ് മുന്നറിയിപ്പ് നല്‍കി.
<p>കൊറോണ വൈറസ് വ്യാപനം പൂര്‍ണമായും നിയന്ത്രിക്കാതെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തരുതെന്നും അങ്ങനെ വന്നാല്‍ അതൊരുപക്ഷേ കൊവിഡിന്റെ രണ്ടാം വരവിന് കാരണമാകുമെന്നും ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ചൂണ്ടിക്കാട്ടി.</p>
<p>ഇത് കൂടുതല്‍ നാശത്തിലേക്ക് വഴിവച്ചേക്കും. ആഫ്രിക്കയില്‍ കൊവിഡ് പടരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നതായും ലോകാരോഗ്യ സംഘടന മേധാവി വ്യക്തമാക്കി. ഇന്ത്യയില്‍ കൊവിഡ് സാമൂഹിക വ്യാപനമില്ലെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.</p>
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News