കോട്ടയം: മദേഴ്‌സ് ഡേയില്‍ സ്വന്തം അമ്മയുടെ ഫോട്ടോ വാട്‌സ്ആപ്പ് സ്റ്റാറ്റസ് ഇട്ടതിനെ തുടര്‍ന്ന് ഭര്‍ത്താവും പെങ്ങളും വഴക്കുണ്ടാക്കിയതില്‍ മനംനൊന്ത് കോട്ടയത്ത് യുവതി ആത്മഹത്യ ചെയ്തു. വാകത്താനം പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ തോട്ടയ്ക്കാട് നെടുമറ്റം തകിടിയേല്‍ സുശാന്തന്റെ ഭാര്യ ആതിരയാണ് (26) വീടിനുള്ളില്‍ തൂങ്ങി മരിച്ചത്.
അമ്മായിയമ്മയുടെ ഫോട്ടോ സ്റ്റാറ്റസ് ഇടാതെ സ്വന്തം അമ്മയുടെ ചിത്രം ഇട്ടതാണ് ഭര്‍ത്താവിനെയും പെങ്ങളെയും പ്രകോപിപ്പിച്ചതത്രേ. ഇതേ ചൊല്ലി വീട്ടില്‍ വഴക്കുണ്ടായതായി വിവരം ലഭിച്ചിട്ടുണ്ട്. വാകത്താനം സി.ഐ കെ.പി ടോംസണ്‍ന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. മൂന്നു വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. മകള്‍ ആരാധ്യ.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News