27.9 C
Kottayam
Sunday, April 28, 2024

കൈക്കുഞ്ഞുമായി പോലീസ് സ്‌റ്റേഷനില്‍ യുവതിയുടെ പ്രതിഷേധം

Must read

ആലുവ: ജില്ലാ പോലീസ് മേധാവിയുടെ ആലുവയിലെ കാര്യാലയത്തിനു മുന്നില്‍ കൈക്കുഞ്ഞുമായി പ്രതിഷേധിച്ച വീട്ടമ്മയ്ക്ക് ഒടുവില്‍ പോലീസിന്റെ ആശ്വാസവാക്കെത്തി. തന്നെ അപമാനിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് വീട്ടമ്മ മക്കളും ഭര്‍ത്താവുമൊന്നിച്ച് എസ്പി ഓഫീസിനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്. പൊയ്ക്കാട്ടുകര സ്വദേശിനി സേതുലക്ഷ്മിയാണ് നീതി തേടി സമരവുമായി രംഗത്തെത്തിയത്.

2019 ജൂലൈ 13-നാണ് നെടുവന്നൂരില്‍ വച്ച് സേതുലക്ഷ്മിയെ സനീപ് എന്നയാള്‍ അപമാനിക്കാന്‍ ശ്രമിച്ചതാണ് സംഭവം. ഇതിനെ ചോദ്യം ചെയ്ത ഭര്‍ത്താവ് ലിജിനെ അക്രമിക്കുകയും ചെയ്തിതിരുന്നു. ഭരണകക്ഷിയിലെ പ്രാദേശിക നേതാക്കളില്‍ ചിലര്‍ ഇടപെട്ട് പ്രതിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചുവെന്നതായിരുന്നു ആരോപണം.

നീതിക്കായി പ്ലക്കാര്‍ഡും ബാനറുമായി യുവതിയും കുടുംബവും എസ്പി ഓഫീസിന്‍ മുന്നില്‍ എത്തിയതോട സംഭവം വാര്‍ത്തയായി. സംഭവമറിഞ്ഞ് നാട്ടുകാരും മാധ്യമ പ്രവര്‍ത്തകരുമെത്തി. പോലീസ് യുവതിയുമായി അനുരഞ്ജന ചര്‍ച്ച നടത്തിയെങ്കിലും വഴങ്ങിയില്ല.

തുടര്‍ന്ന് റൂറല്‍ എസ്പി ഇടപ്പെട്ട് പ്രതിയെ താമസിയാതെ അറസ്റ്റ് ചെയ്യാമെന്ന് ഉറപ്പു നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി സമരം അവസാനിപ്പിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week