ബിരിയാണിയെ ചൊല്ലിയുള്ള തര്‍ക്കം; ഭര്‍ത്താവിന്റെ സഹോദരി വീട്ടമ്മയെ കൊലപ്പെടുത്തി

കൊല്‍ക്കത്ത: ബിരിയാണിയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നുണ്ടായ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കൊല്‍ക്കത്തിയിലെ പട്ടുലിയിലാണ് സംഭവം. ഫര്‍ഗുനി ബസു(48)ആണ് മരിച്ചത്. സംഭവത്തില്‍ ഫര്‍ഗുനിയുടെ ഭര്‍ത്താവിന്റെ സഹോദരി ശര്‍മിഷ്ട ബസുവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഫര്‍ഗുനിയുണ്ടാക്കിയ ബിരിയാണി കഴിച്ച് ശര്‍മിഷ്ടയുടെ മകന്‍ ഛര്‍ദിച്ചതിനെ ചൊല്ലിയാണ് തര്‍ക്കം തുടങ്ങിയത്. തുടര്‍ന്ന് ശര്‍മിഷ്ട, ഫര്‍ഗുനിയെ കെട്ടിയിട്ട് മര്‍ദിച്ചു. ഇവരുടെ ബോധം നഷ്ടപ്പെട്ടപ്പോഴാണ് ശര്‍മിഷ്ട മര്‍ദനം അവസാനിപ്പിച്ചത്. ഫര്‍ഗുനിയുടെ നിലവിളി കേട്ടെത്തിയ ഭര്‍ത്താവാണ് ഇവരെ ആശുപത്രിയില്‍ കൊണ്ടുപോയത്.

മര്‍ദനത്തെ തുടര്‍ന്നുണ്ടായ ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. അറസ്റ്റിലായ ശര്‍മിഷ്ട മാനസികരോഗിയാണെന്ന് കുടുംബം പറഞ്ഞു. ഇവര്‍ സ്ഥിരമായി പ്രശ്നങ്ങളുണ്ടാക്കുമായിരുന്നുവെന്നും കുടുംബം വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News