പത്തനംതിട്ട: സി.പി.എം ലോക്കല്‍ സെക്രട്ടറിക്കെതിരെ വനവാസി യുവതിയുടെ പരാതി. കൊല്ലമുള സി.പി.എം ലോക്കല്‍ സെക്രട്ടറി ജോജി മഞ്ചാടിക്കെതിരെയാണ് യുവതി വെച്ചുച്ചിറ പോലീസില്‍ പരാതി നല്‍കിയത്. അശ്ലീല ചുവയോടെ ഫോണ്‍ വിളിച്ച് ശല്യപ്പെടുത്തിയെന്നും പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നുമാണ് പരാതി.
സംഭവത്തില്‍ വെച്ചുച്ചിറ പോലീസ് യുവതിയുടെ മൊഴിയെടുക്കും. വിവാഹിതയും മൂന്ന് കുട്ടികളുടെ അമ്മയുമാണ് യുവതി. ഇവരുടെ ഭര്‍ത്താവ് കണ്ണൂരാണ് ജോലി ചെയ്യുന്നത്. ഇതു മുതലെടുത്താണ് ജോജി യുവതിയെ ശല്യം ചെയ്തിരുന്നത്.
ഇതിനെതിരെ നിരവധി തവണ യുവതി താക്കീത് നല്‍കിയെങ്കിലും ജോജി ശല്യം ചെയ്യുന്നത് തുടരുകയായിരുന്നു. ശല്യം അസഹനീയമായതോടെയാണ് യുവതി പോലീസിനെ സമീപിച്ചത്. ഇയാളുമായുള്ള ഫോണ്‍ സംഭാഷണവും യുവതി പരാതിയ്ക്കൊപ്പം പോലീസിന് നല്‍കിയിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News