25.1 C
Kottayam
Friday, May 24, 2024

ചതിച്ചതാര്? തുറന്നു പറഞ്ഞ് അറ്റ്ലസ് രാമചന്ദ്രൻ

Must read

ദുബായ്: സന്ത്യന്‍ അന്തികാടിന്റെ സന്ദേശം സിനിമയില്‍ തെരഞ്ഞെടുപ്പ ്‌തോല്‍വിക്ക് കാരണമായി പാര്‍ട്ടിയുടെ താത്വികാചാര്യനായ ശങ്കരാടി ഇങ്ങനെ പറയുന്നു.

അന്തര്‍ധാരകള്‍ സജീവമായിരുന്നു. അത് അറിയാതെ പോയി. അതാണ് തോല്‍വിക്ക് കാരണം…. ഇത് തന്നെയാണ് അറ്റ്‌ലസ് രാമചന്ദ്രനും പറയാനുള്ളത്. അന്തര്‍ധാര സജീവമായിരുന്നു. ഞാന്‍ മാത്രം അറിഞ്ഞില്ല. അത് മനസ്സിലാക്കാത്ത വീഴ്ച എന്നെ തകര്‍ത്തു. ഇനി ഞാന്‍ തിരിച്ചു വരും. അറ്റ്‌ലസ് ജ്യൂലറി വീണ്ടും സജീവമാകും. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ബാങ്കുകളാണ് എന്ന ചതിച്ചത്-റിപ്പോര്‍ട്ടര്‍ ടിവിയിലെ നികേഷ് കുമാറിന് നല്‍കിയ അഭിമുഖത്തില്‍ അറ്റ്‌ലസ് രാമചന്ദ്രന്‍ വിവരിച്ചു.

നന്നായി എണീറ്റ് നിന്നിട്ട്.. എന്നിട്ട് പറഞ്ഞാല്‍ മതിയെന്നാണ് തീരുമാനം-അറ്റ്‌ലസ് പറയുന്നു. താമസിയാതെ തന്നെ കച്ചവടം തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ. യുഎഇയില്‍ നിലവില്‍ ക്രിമനല്‍ കേസൊന്നുമില്ല. ചില സിവില്‍ കേസുകള്‍. അതിനും നിയമപരമായ വഴികള്‍ കാണും. അതിന് ശേഷം നാട്ടിലുമെത്തും-ഇതാണ് രാമചന്ദ്രന്റെ പ്രഖ്യാപനം.

അന്തര്‍ധാരകള്‍ സജീവമായിരുന്നു. കോമ്ബറ്റീറ്റേഴ്‌സിന്റെ ഇടയിലുണ്ടായിരുന്ന അന്തര്‍ധാരകളെ കുറിച്ച്‌ അറിയില്ലായിരുന്നു. യുഎഇയില്‍ വന്ന ശേഷം ദുബായില്‍ ഷോപ്പിങ് ഫെസ്റ്റിവല്‍ ഉണ്ടായിരുന്നു. നിങ്ങള്‍ ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ എന്തു ചെയ്യും എന്ന ചോദ്യം അവിടെ ഉയര്‍ന്നുു. ഞാന്‍ പറഞ്ഞു എല്ലാ ദിവസവും ഒരു കിലോ സ്വര്‍ണം സമ്മാനായി നല്‍കും എന്ന്. ഒടുവില്‍ പത്തു കിലോ സ്വര്‍ണ്ണവും സമ്മാനം നല്‍കും എന്ന് പ്രഖ്യാപിച്ചു. ഉടനെ സാമ്ബത്തിക കാര്യ വകുപ്പ് പറഞ്ഞു. പ്രെമോഷന്‍ കമ്മറ്റിയുടെ ചെയര്‍മാനാരകണമെന്ന്. അവര്‍ ഗോള്‍ഡണ്‍ ജ്യൂലറി ഗ്രൂപ്പുണ്ടാക്കി. ആറു കൊല്ലം അതിന്റെ ചെയര്‍മാനായി. ഗള്‍ഫിലെ സ്വര്‍ണ്ണ വ്യാപാരികളുടെ ലീഡര്‍ഷിപ്പ് എന്നിലേക്ക് വന്നു. അന്ന് യുഎഇയില്‍ സ്വര്‍ണ്ണത്തിന് ഒരു ഫിക്‌സ്ഡ് വിലയുണ്ടായിരുന്നില്ല. ആളും തരവും നോക്കി വില നിശ്ചയിച്ചു. അതെല്ലാം അവസാനിപ്പിച്ചു. എന്റെ കടയില്‍ ഇന്നത്തെ സ്വര്‍ണ്ണ വില എന്ന ബോര്‍ഡ് തൂക്കി. ഇതോടെ ചൂഷണം തുടര്‍ന്നു.

കൊച്ചി വിമാനത്താവളത്തില്‍ ഡ്യൂട്ടി ഫ്രീ ഗോള്‍ഡ് കടയ്ക്കായി ക്വാട്ട് ചെയ്തത് ഏറ്റവും വലി. തുക. തൊട്ടുതാഴെയുള്ളത് ചെറിയ തുക വ്യത്യാസത്തിലെ വ്യക്തി. അദ്ദേഹം ഉടന്‍ ഹൈക്കോടതിയില്‍ പോയി. ജഡ്ജ് തള്ളി. ആ കട തുറന്നു. ഇതോടെ അന്തര്‍ധാര കൂടുതല്‍ സജീവമായി. വീണ്ടും വീണ്ടും കട തുറന്നു. ലോകത്ത് അമ്ബത് കടയായി. അറ്റ്‌ലസ് ലിമിറ്റഡ് ഇന്ത്യാ എന്ന കമ്ബനി തുടങ്ങി. അതിന്റെ ഷെയര്‍ ബോംബെ ഓഹരി വിപണിയില്‍ എത്തി. അങ്ങനെ ഒന്നു കൂടിയായപ്പോള്‍ അന്തര്‍ധാര അതിശക്തമായി. അതൊന്നും ഞാന്‍ അറിഞ്ഞിരുന്നില്ല. സ്വര്‍ണ്ണ വില്‍പ്പനയുടെ 20 ശതമാനം അറ്റ്‌ലസിന്റെ കൈയിലായിരുന്നു. അറ്റ്‌ലസ് ഇല്ലാതെയായാല്‍ അതെല്ലാം മറ്റുള്ളവര്‍ക്ക് പങ്കിട്ടെടുക്കാം. അതാണ്. അങ്ങനെയാണ് എല്ലാം സംഭവിച്ചത്-ആ അന്തര്‍ധാരയെ കുറിച്ച്‌ രാമചന്ദ്രന്‍ വിശദീകരിക്കുന്നത് ഇങ്ങനെയാണ്.

യുഎഇയില്‍ ബാങ്കില്‍ നിന്ന് വായ്പയായി കിട്ടുന്നത് സ്വര്‍ണ്ണമാണ്. ആ സ്വര്‍ണം വിറ്റുകിട്ടുന്ന തുകയില്‍ നിന്ന് തിരിച്ചടയ്ക്കും. ഒരു വായ്പയുടെ തിരിച്ചടവ് ഒരു ദിവസത്തേക്ക് മുടങ്ങി. ആ സമയം അവര്‍ക്ക് നല്‍കിയ ബ്ലാക്ക് ചെക്കില്‍ അവര്‍ എല്ലാ ലോണ്‍ തുകയും ചേര്‍ത്തെഴുതി. ഇതോടെ എല്ലാ അര്‍ത്ഥത്തിലും തളര്‍ന്നു. നേരേ നോക്കി നടന്നാല്‍ പോരാ…. ചുറ്റും നോക്കണം. അത് ചെയ്തില്ലെന്നത് തെറ്റാണ്. ചെക്ക് മടങ്ങിയാല്‍ ഉടനെ പൊലീസ് സ്‌റ്റേഷനില്‍ കൊണ്ടു പോകും. പ്രിമിനല്‍ കോടതിയില്‍ കൊണ്ടു പോകും. രണ്ടു മാസം അവിടെ. അതിന് ശേഷം അപ്പീല്‍ കേസ്. അങ്ങനെ അകത്തു കിടുന്നു.

എന്നാല്‍ ഇപ്പോള്‍ യുഎഇിലും നിയമം മാറി. ചെക്ക് മുടങ്ങിയാല്‍ അത് ക്രിമിനല്‍ കുറ്റമല്ല. കസ്റ്റമറുമായി ചര്‍ച്ച ചെയ്ത് ബാങ്ക് ഒത്തുതീര്‍പ്പിലെത്തണം. നാട്ടിലും ഒരു ബാങ്കില്‍ നിന്ന് ലോണ്‍ എടുത്തു. ജാമ്യ വസ്തുവും നല്‍കി. അപകടം വന്നപ്പോള്‍ ആ വസ്തുവിന്റെ മുമ്ബില്‍ ബോര്‍ഡ് വച്ചു. ഇതോടെ വില കുറഞ്ഞു. ചിലത് വിറ്റു. ചിലത് ആ ബാങ്ക് സ്വന്തമാക്കി. ഇതെല്ലാം വലിയ നഷ്ടം. ആ ബാങ്ക് എന്റെ അടുത്ത് വന്നില്ല. പൊലീസിന്റെ അടുത്ത് കേസ് കൊടുത്തു. എന്നെ നശിപ്പിച്ചത് ബാങ്കാണ്. അവരുടെ ഉദ്ദേശം വേറെയാണ്. കോഴിക്കോട് മുതല്‍ തിരുവനന്തപുരം വരെ നല്ല കണ്ണായ സ്ഥലങ്ങളുണ്ട്. ഇതെല്ലാം നഷ്ടമായി-അറ്റ്‌ലസ് വിശദീകരിക്കുന്നു.

വ്യക്തിജീവിതം വളരെ ഹാപ്പി…. കൂടുതല്‍ സമയം ഭാര്യായോടൊപ്പം… സന്തോഷകരമാണ് ഇപ്പോഴും ജീവിതം. കൂടുതല്‍ സമയം പുസ്തകം വായിക്കുക. ചാനല്‍ തുറക്കുമ്ബോള്‍ എന്തൊക്കെയാണ് കാണുന്നത്. തിരിച്ചു വരും. എന്റെ ഒരു കുട്ടിയാണ് അറ്റ്‌ലസ്…. അതിനെ സംരക്ഷിക്കുക എന്നത് കടമ… ധനാഢ്യനാകുക എന്ന മോഹമില്ല. കടം മടക്കി കൊടുക്കുക. സ്ഥാപനത്തെ തിരികെ കൊണ്ടു വരിക. അറ്റ്‌ലസിനെ നന്നായി നിര്‍ത്തുക. ആ ബ്രാന്‍ഡ് തന്നെയാണ് ജീവിതം. അറ്റ്‌ലസ് ഇല്ലാതെ ജീവിതം ആലോചിക്കാനും പറ്റില്ല-തിരിച്ചുരുമെന്ന് അറ്റ്‌ലസ് വിശദീകരിക്കുന്നത് ഇങ്ങനെയാണ്.

ഉയരങ്ങളില്‍ നിന്നുള്ള വലിയ വീഴ്ചയായിരുന്നു അറ്റ്‌റലസ് രാമചന്ദ്രന്റേത്. വലിയ ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമയായിരുന്ന രാമചന്ദ്രന്റെ വീഴ്ച ആദ്യമൊന്നും ആര്‍ക്കും വിശ്വസിക്കാന്‍ കഴിഞ്ഞില്ല. വളരെ നല്ല രീതിയില്‍ പൊയ്‌ക്കോണ്ടിരുന്ന സ്ഥാപനത്തിന്റെ തകര്‍ച്ച അത്രത്തോളം അപ്രതീക്ഷിതമായിരുന്നു. 3.40 കോടി ദിര്‍ഹമിന്റെ രണ്ട് ചെക്കുകള്‍ മടങ്ങിയ കേസില്‍ മൂന്ന് വര്‍ഷത്തേക്കാണ് ദുബായ് കോടതി അറ്റ്‌ലസ് രാമചന്ദ്രന് ശിക്ഷവിധിച്ചത്. 2015 ഓഗസ്റ്റ് മുതല്‍ അറ്റ്ലസ് രാമചന്ദ്രന്‍ ദുബായിലെ ജയിലില്‍ കഴിഞ്ഞു്. എന്നാല്‍ കേന്ദ്രത്തിന്റെയും മധ്യസ്ഥരുടെയും ഇടപെടലിനെ തുടര്‍ന്ന് 20 ബാങ്കുകള്‍ ഒത്തുതീര്‍പ്പിന് സന്നദ്ധത അറിയിച്ചിട്ടുണ്ടായിരുന്നു. രണ്ട് ബാങ്കുകള്‍ തീരുമാനം അറിയിച്ചിരുന്നില്ല. ജയിലില്‍ നിന്ന് മോചിതനായാല്‍ യുഎഇ വിടാതെ കടബാധ്യത തീര്‍ക്കാന്‍ സന്നദ്ധമാണെന്ന് രാമചന്ദ്രന്റെ ഭാര്യ സത്യവാങ്മൂലത്തില്‍ അറിയിച്ചതിന്റെ കൂടി അടിസ്ഥാനത്തിലാണ് മോചനം സാധ്യമായത്.

2018ലാണ് രാമചന്ദ്രന്‍ ജയില്‍ മോചിതനാകുന്നത്. രാമചന്ദ്രന്റെ മോചനത്തിനായി അന്നത്തെ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഇടപെട്ടിരുന്നു. ഇതിനോടൊപ്പം മധ്യസ്ഥരുടെ നീക്കവും കോടതി മോചനത്തിലേക്ക് വഴിതുറക്കുകയായിരുന്നു. പുറത്തിറങ്ങിയതിനു ശേഷം ഒരു ദിനപത്രത്തിനു നല്‍കുന്ന ആദ്യ അഭിമുഖത്തില്‍ തോല്‍ക്കാന്‍ താന്‍ തയ്യാറല്ലെന്ന് രാമചന്ദ്രന്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. 1990 ല്‍ കുവൈത്ത് യുദ്ധത്തില്‍ എല്ലാം നഷ്ടപ്പെട്ട് തകര്‍ന്ന് തരിപ്പണമായ ഒരു ഭൂതകാലം തനിക്കുണ്ടായിരുന്നുവെന്നും അവിടെ നിന്ന് കെട്ടിപ്പൊക്കിയതാണ് അതിനുശേഷമുള്ളതെന്നും രാമചന്ദ്രന്‍ പറയുകയും ചെയ്തിരുന്നു. അതെല്ലാം ഒരിക്കല്‍ കൂടി തകര്‍ന്നു. സംശയം വേണ്ട തിരിച്ചു വരുമെന്നു തന്നെയാണ് രാമചന്ദ്രന്‍ ഉറപ്പിച്ചു പറഞ്ഞത്.

കഴിഞ്ഞയാഴ്ചയാണ് രാമചന്ദ്രന്‍ തന്റെ എന്‍പതാം പിറന്നാള്‍ ആഘോഷിച്ചത്. ആ വേദിയില്‍ വച്ചാണ് എതിരാളികള്‍ ഇല്ലാതാക്കിയിടത്തു നിന്നും തന്റെ സാമ്രാജ്യം കെട്ടിപ്പൊക്കണമെന്ന ആഗ്രഹം അദ്ദേഹം പങ്കുവച്ചത്. 1980 ല്‍ ദുബായിയില്‍ ആദ്യ ഷോറും തുറന്നപ്പോള്‍ സെയില്‍സ്മാന്റെ ജോലിയും താന്‍ ചെയ്തിരുന്നുവെന്ന കാര്യവും അദ്ദേഹം ഓര്‍ത്തെടുക്കുന്നുണ്ട്. വിയര്‍പ്പൊഴുക്കിയുള്ള അധ്വാനത്തിലൂടെ പണിതുയര്‍ത്തിയ യുഎയിലുള്ള 19 ഷോറൂമുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. കൊടുക്കാനുള്ള കടം മാധ്യമങ്ങള്‍ പെരുപ്പിച്ചു കാട്ടിയെന്ന പരാതിയും രാമചന്ദ്രന്‍ ഉയര്‍ത്തുന്നുണ്ട്.

അറ്റ്‌ലസ് രാമചന്ദ്രന്റെ ശീലങ്ങളെല്ലാം പഴയതുപോലെ തന്നെയാണ്. എല്ലാ ദിവസവും പുലര്‍ച്ചെ ഉണരും. മുന്‍ കാലങ്ങളിലേതുപോലെ ഓഫീസില്‍ പോകുന്നതുപോലെ റെഡിയാകും. എന്നിട്ട് വീട്ടില്‍ത്തന്നെയിരിക്കും. കാണനെത്തുന്ന സുഹൃത്തുക്കളുമായി ഒത്തിരി നേരം സംസാരിക്കും. ഗള്‍ഫ് ബിസിനസ് മേഖലയില്‍ വമ്ബന്‍ മാറ്റങ്ങള്‍ കൊണ്ടുവന്ന വ്യക്തി കൂടിയാണ് അറ്റ്‌റലസ് രാമചന്ദ്രന്‍. യുഎഇയില്‍ ഏകീകൃത സ്വര്‍ണവില കൊണ്ടുവരാനുള്ള ശ്രമം ആരംഭിച്ചത് അദ്ദേഹമായിരുന്നു. ഈ തീരുമാനമാണ് ഒരര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ പതനത്തിലേക്ക് നയിച്ചതും. പ്രസ്തുത തീരുമാനം ഒത്തിരി ശത്രുക്കളെ അറ്റ്‌ലസ് രാമചന്ദ്രന് ഉണ്ടാക്കിക്കൊടുത്തു.

ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്‍്്‌റെ ഗോള്‍ഡ് പ്രമോഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍, ദുബായ് ഗോള്‍ഡ് ആന്‍ഡ് ജൂവലറി ഗ്രൂപ്പ് സെക്രട്ടറി തുടങ്ങി സുപ്രധാന പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്. കൊച്ചി വിമാനത്താവളത്തില്‍ അറ്റ്‌ലസ് ജൂവലറി സ്ഥാപിക്കുന്നതിനുള്ള കരാറും രാമചന്ദ്രന് ലഭിച്ചിരുന്നു. ഇതൊക്കെയാണ് അദ്ദേഹത്തിനെതിരെ ശത്രുതയുണ്ടാകാനുള്ള പ്രധാന കാരണങ്ങള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week