24.6 C
Kottayam
Saturday, June 6, 2026

ചെല്ലാനം ടെട്രോപാഡ് പദ്ധതി ഏപ്രിലിൽ പൂർത്തിയാക്കും:പി.രാജീവ്,കടലേറ്റഭീതിയില്ലാത്ത ചെല്ലാനം നേട്ടമെന്നും മന്ത്രി

Must read

കൊച്ചി:കടലാക്രമണത്തിൽനിന്ന്‌ ചെല്ലാനത്തിന്‌ കവചമൊരുക്കാൻ സംസ്ഥാന സർക്കാർ ആരംഭിച്ച കടൽത്തീരസംരക്ഷണ പദ്ധതിയുടെ ആദ്യഘട്ടം ഏപ്രിലിൽ പൂർത്തിയാക്കുമെന്ന്‌ വ്യവസായ മന്ത്രി പി രാജീവ്‌ പറഞ്ഞു. പദ്ധതി പുരോഗതി വിലയിരുത്താൻ ചെല്ലാനത്ത്‌ എത്തിയതായിരുന്നു മന്ത്രി.

പദ്ധതിയുടെ നിർമാണകരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി (യുഎൽസിസി) ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. കെ ജെ മാക്സി എംഎൽഎയും പങ്കെടുത്തു.

ജലസേചനവകുപ്പിനു കീഴിൽ 344.20 കോടി രൂപ ചെലവഴിച്ചാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. ഒന്നാംഘട്ടം 40 ശതമാനം നിർമാണം പൂർത്തിയായി. ബസാർ ഭാഗംകൂടി ഉൾപ്പെടുത്തി നിർമാണം അതിവേഗം പൂർത്തിയാക്കും. ഈ ഭാഗങ്ങളിൽ ആറു പുലിമുട്ടുകൾ സ്ഥാപിക്കാനുണ്ട്‌. സമാന്തരമായി നടപ്പാതകൾകൂടി നിർമിക്കുന്നതോടെ ബീച്ച് മാതൃകയിലേക്ക് പ്രദേശം മാറും. കണ്ണമാലി പ്രദേശത്തെ നിർമാണത്തിന്റെ എസ്റ്റിമേറ്റ് ഉടൻ തയ്യാറാക്കാൻ മന്ത്രി നിർദേശിച്ചു. എസ്റ്റിമേറ്റ് തയ്യാറാക്കൽ നടപടികൾ അവസാനഘട്ടത്തിലാണെന്ന് യുഎൽസിസി അധികൃതർ അറിയിച്ചു. ഇത് പൂർത്തിയായാൽ ഉടൻ ജലവിഭവ വകുപ്പ് കിഫ്‌ബിക്ക് സമർപ്പിക്കും. മന്ത്രിസഭയുടെ അനുമതി ഉൾപ്പെടെ വേഗത്തിൽ ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു. 

വിജയം കനാൽ നവീകരണത്തിന് മൂന്നുകോടി രൂപ ജലവിഭവ വകുപ്പ് അനുവദിച്ചിട്ടുണ്ട്. പുറത്തേക്ക് വെള്ളം ഒഴുകി പോകാനുള്ള സംവിധാനമായി അതുമാറും. തീരദേശ റോഡിന്റെ നിർമാണവും ആരംഭിച്ചിട്ടുണ്ട്. ചെല്ലാനത്തെ മനുഷ്യരുടെ ജീവിതനിലവാരം ഉയർത്താനായി മാതൃക മത്സ്യഗ്രാമം വൈകാതെ ആരംഭിക്കും. അന്തിമ പദ്ധതിരേഖ കുഫോസ് സമർപ്പിച്ചു. ജനങ്ങളുടെ സാമൂഹികവും സാമ്പത്തികവും സാംസ്കാരികവുമായ പുരോഗമതിയാണ്‌ ലക്ഷ്യമിടുന്നത്. ചെല്ലാനത്തെ കടൽഭിത്തി നിർമാണം ഏറ്റെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ സൊസൈറ്റി സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കും. ആശങ്കകൾക്ക് ഇടയില്ലാത്ത രൂപത്തിലാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ചെല്ലാനം ചാളക്കടവിലും ഹാർബറിനുസമീപവും നിർമാണം നടക്കുന്ന പ്രദേശങ്ങൾ മന്ത്രി സന്ദർശിച്ച്‌ നിർമാണ പുരോഗതി വിലയിരുത്തി. കെ ജെ മാക്സി എംഎൽഎ, ജനസേചന വകുപ്പ്‌ സൂപ്രണ്ടിങ്‌ എൻജിനീയർ ബാജി ചന്ദ്രൻ, പ്രോജക്ട്‌ മാനേജ്മെന്റ്‌ യൂണിറ്റ്‌ എക്സിക്യൂട്ടീവ്‌ എൻജിനിയർ ബി അബ്ബാസ്‌, അസി. എക്സിക്യൂട്ടീവ്‌ എൻജിനിയർ സി എൻ സന്തോഷ്‌, ഊരാളുങ്കൽ പ്രതിനിധികളായ സുനിൽകുമാർ രവി, എൻ രമേഷ്‌, സുരേഷ്‌ കുമാർ, നിതിൻ ബെർനാഡ്‌,  തുടങ്ങിയവരും പങ്കെടുത്തു.


ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

വാട്സ്ആപ്പിൽ രാജിക്കത്തയച്ച് മന്ത്രി, പ്രശ്‌നം പരിഹരിച്ചതായി മുഖ്യമന്ത്രി, കർണാടകയിൽ കൂടൂതൽപേർ പരാതിയുമായി രംഗത്ത്

ബംഗളൂരു: കർണാടകയിലെ പുതിയ മന്ത്രിസഭയിൽ വകുപ്പ് വിഭജനത്തെച്ചൊല്ലി ഉടലെടുത്ത അസ്വാരസ്യങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. തനിക്ക് ലഭിച്ച വകുപ്പിൽ അതൃപ്തി അറിയിച്ച് മുതിർന്ന നേതാവായ രാമലിംഗ റെഡ്ഡി വാട്‌സാപ്പ് വഴി രാജിക്കത്ത്...

Popular this week