കൊറോണ വൈറസ് ബാധയുടെ തത്സമയ വിവരങ്ങള്‍ അറിയാന്‍ വെബ്‌സൈറ്റ്
ന്യൂയോര്‍ക്ക്: കൊറോണ വൈറസ് ബാധയുടെ തത്സമയ വിവരങ്ങള്‍ ഇനി വെബ്‌സൈറ്റിലൂടെ അറിയാം. അമേരിക്കയിലെ ഒരു കൂട്ടം ഗവേഷകരാണ് വെബ് സൈറ്റ് രൂപ കല്‍പന ചെയ്തിരിക്കുന്നത്. എത്രപേര്‍ക്ക് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്നും എത്ര പേര്‍ മരിച്ചുവെന്നും എത്രപേരുടെ രോഗം ഭേദമായെന്നുമുള്ള വിവരങ്ങള്‍ ഈ വെബ്‌സൈറ്റിലൂടെ അറിയാന്‍ കഴിയും. കൂടാതെ ഏതൊക്കെ രാജ്യങ്ങളിലാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നതെന്നും വെബ്‌സൈറ്റിലൂടെ അറിയാം. വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ള രാജ്യങ്ങളുടെ മാപ്പ് കൂടി ഉള്‍പ്പെടുത്തിയാണ് വെബ്സൈറ്റ് രൂപ കല്‍പന ചെയ്തിരിക്കുന്നത്.
വെബ്‌സൈറ്റ് നല്‍കുന്ന വിവരം അനുസരിച്ച് 9,776 പേരില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 213 പേര്‍ ഇതുവരെ രോഗം ബാധിച്ച് മരിച്ചു. 187 പേര്‍ക്ക് രോഗം ഭേദമായിട്ടുമുണ്ട്. ചൈനയിലാണ് ഏറ്റവും കൂടുതല്‍ രോഗ ബാധിതരുള്ളത്. 9,568 പേരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. തായ് ലാന്‍ഡില്‍ 14 പേര്‍ക്കും ഹോങ്കോംഗില്‍ 12 പേര്‍ക്കും സിംഗപ്പൂരില്‍ 10 പേര്‍ക്കും, തായ് വാനില്‍ 9 പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
മലേഷ്യ(8), മകാവു(7), സൗത്ത് കൊറിയ(6), യുഎസ്(6), ഫ്രാന്‍സ്(5), ജര്‍മ്മനി(4), യുഎഇ(4), കാനഡ(3), ഇറ്റലി(2), വിയറ്റ്‌നാം(2) എന്നിങ്ങനെയാണ് രോഗ ബാധയുടെ കണക്ക്. കംബോഡിയ, നേപ്പാള്‍, ഫിലിപ്പീന്‍സ്, ഇന്ത്യ, നേപ്പാള്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍ ഒരോ കേസ് വീതം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.