യുവതിയുമായുള്ള നഗ്ന ദൃശ്യങ്ങള്‍ ഭര്‍ത്താവിന് അയച്ചു കൊടുത്തു! നിലവിലെ ഭര്‍ത്താവിനെ ഒഴിവാക്കിയാല്‍ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് 21കാരിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍
പെരിന്തല്‍മണ്ണ: ഭര്‍തൃമതിയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം മുങ്ങി നടന്ന പ്രതി അറസ്റ്റില്‍. താഴേക്കോട് പൊന്നേത്ത് നൗഫലി(31) നെയാണ് അറസ്റ്റ് ചെയ്തത്. 2017-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തുടര്‍ന്ന് ഇരുപത്തിയൊന്നുകാരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നാടുവിട്ടുപോയ പ്രതിയെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ചാണ് പോലീസ് പിടികൂടിയത്.
നിലവിലെ ഭര്‍ത്താവിനെ ഒഴിവാക്കിയാല്‍ വിവാഹം കഴിക്കാമെന്ന് പറഞ്ഞു പ്രതി പെണ്‍കുട്ടിയെ നിരന്തരം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്നു യുവതിയുടെ നഗ്ന ചിത്രങ്ങള്‍ ഭര്‍ത്താവിന് വാട്‌സ് ആപ്പില്‍ അയച്ചു കൊടുത്തു. ഇതോടെ യുവതി വിവാഹമോചിതയായി. എന്നാല്‍ പ്രതി യുവതിയെ വിവാഹം കഴിക്കാന്‍ തയാറാകാതെ വന്നതോടെയാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. കേസെടുത്തതോടെ യുവാവ് വിദേശത്തേക്ക് കടന്നു. കഴിഞ്ഞദിവസം തിരിച്ച് നാട്ടിലെത്താന്‍ കരിപ്പൂരില്‍ വന്നപ്പോഴാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.