28.9 C
Kottayam
Tuesday, May 14, 2024

സിപിഎം ഓഫീസിൽവെച്ച് ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; ബ്രാഞ്ച്കമ്മിറ്റി അംഗം അറസ്റ്റിൽ

Must read

കൊയിലാണ്ടി: പത്രമിടാനെത്തിയ ആണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. കൊയിലാണ്ടിയിലെ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം ബിജീഷാണ് അറസ്റ്റിലായത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്ന ദിവസമാണ് സംഭവം. കൊയിലാണ്ടിയിലെ ചിങ്ങപുരത്തുള്ള സിപിഎം ഓഫീസില്‍വെച്ച് കുട്ടിയെ ബിജീഷ് ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.

പത്രമിടാനായി എത്തിയതായിരുന്നു കുട്ടി. എന്നാല്‍, ആ സമയത്ത് ഓഫീസില്‍ മറ്റാരുമുണ്ടായിരുന്നില്ല. ഓഫീസില്‍ വെച്ച് ബിജീഷ് കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. തുടര്‍ന്ന് നല്‍കിയ പരാതിയിലാണ് കൊയിലാണ്ടി പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week