35.9 C
Kottayam
Thursday, April 25, 2024

കാർ കണ്ട് എന്റെ കിളിപോയി; വിസ്മയയോട് വിലപേശുന്ന കിരൺ, സംഭാഷണം പുറത്ത്

Must read

കൊല്ലം: ഭര്‍ത്തൃപീഡനത്തെ തുടര്‍ന്ന് ബി.എ.എം.എസ്. വിദ്യാര്‍ഥിനി വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ ഇന്ന് വിധി പറയാനിരിക്കെ ഭര്‍ത്താവ് കിരണിന്റെ സ്ത്രീധന ‘ആര്‍ത്തി’ വ്യക്തമാകുന്ന ഫോണ്‍ സംഭാഷണം പുറത്ത്. ഇഷ്ടപ്പെട്ട കാറിന് വേണ്ടി വിസമയയോട് കിരണ്‍ വിലപേശുന്നതിന്റെ ഫോണ്‍സംഭാഷണമാണ് പുറത്തുവന്നത്.

വിസമയയുടെ വീട്ടുകാര്‍ വാങ്ങി നല്‍കിയ കാറ് കണ്ടപ്പോള്‍ തന്റെ കിളി പോയെന്ന് പറയുന്ന കിരണ്‍ താന്‍ ആവശ്യപ്പെട്ടത് വോക്‌സ് വാഗണിന്റെ വെന്റോ ആണെന്നും പറയുന്നുണ്ട്. തലേദിവസമായത് കൊണ്ടാണ് കല്യാണത്തില്‍ നിന്ന് പിന്‍മാറാത്തതതെന്നും ഇയാള്‍ വിസ്മയയോട് പറയുന്നു

”എംജി ഹൈക്ടര്‍ കണ്ടപ്പോള്‍ വിളിച്ചോ, സ്‌കോഡ റാപ്പിഡ് കണ്ടപ്പോള്‍ വിളിച്ചോ, വെന്റോ കണ്ടപ്പോള്‍ വിളിച്ചോ..എനിക്കിഷ്ടം സിറ്റി ആയിരുന്നു. ഞാന്‍ തന്നെ അങ്ങോട്ട് പറഞ്ഞിട്ടുണ്ട് അതിന് വില കൂടുതലാണ് അത് നോക്കെണ്ടാന്ന്…നിങ്ങളുടെ എച്ചിത്തരം കണ്ടപ്പോള്‍ തന്നെ എനിക്ക് മനസ്സിലായി. വെന്റോ എടുത്ത് തരാമെന്ന് ഫിക്‌സ് ചെയ്ത് വെച്ചതല്ലേ…പിന്നെ എന്താണ് രാത്രിക്ക്‌ രാത്രി ഈ സാധനം എടുത്ത് അവിടെ വെച്ചിരിക്കുന്നത്. രാത്രി ഞാന്‍ വന്നപ്പോഴാ ഈ സാധനം ഞാന്‍ കാണുന്നത്. അപ്പഴേ എന്റെ കിളി അങ്ങ് പറന്നുപോയി..

പക്ഷേ അന്ന് കുഴപ്പിമില്ലായിരുന്നല്ലോ….(വിസ്മയ ചോദിക്കുന്നു)
അന്ന് കുഴപ്പമില്ലാഞ്ഞിട്ടില്ല…അല്ലെങ്കില്‍ ആ കല്യാണം വേണ്ടെന്ന് വെക്കണം..എന്നെ എല്ലാവരുംകൂടി വഴക്ക് പറയും അതുകൊണ്ടാ…

ബാത്ത്‌റൂം പണിയാനും ഷെഡ് പണിയാനും കാശുണ്ട്….

ഞാന്‍ വ്യക്തമായി വെന്റോ വേണമെന്ന് പറഞ്ഞതാ…ഞാന്‍ ഇയാളുടെ അടുത്ത് പറഞ്ഞതല്ലേ…അതെന്തേ അവരുടെ അടുത്ത് പറയാഞ്ഞത്…”

കേസില്‍ കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി തിങ്കളാഴ്ച വിധി പറയും. വിസ്മയയുടെ ഭര്‍ത്താവ് മുന്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കിരണ്‍കുമാറാണ് കേസിലെ പ്രതി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week