വിശാഖപട്ടണത്ത് വാതക ചോർച്ച,നിരവധിപേർ മരിച്ചു
വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് കെമിക്കൽ പ്ലാന്റിലുണ്ടായ വാതക ചോർച്ചയിൽ അഞ്ച് പേർ മരിച്ചു.വിഷവാതകം ശ്വസിച്ച് കുട്ടിയുൾപ്പെടെ മരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ആർആർ വെങ്കടപുരം ഗ്രാമത്തിന് സമീപത്തുള്ള എൽജി പോളിമേഴ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ പ്ലാന്റിലാണു വാതക ചോർച്ചയുണ്ടായത്. ശ്വസിക്കാൻ
ബുദ്ധിമുട്ടിയ ജനങ്ങളെ ആശുപ്രതിയിൽ പ്രവേശിപ്പിച്ചു.
ഗോപാലപട്ടണത്തിനു സമീപത്തുള്ള മൂന്ന് ഗ്രാമങ്ങളെ ചോർച്ച ബാധിച്ചിട്ടുണ്ട്.ബോധം നഷ്ടപ്പെട്ട് പലരും തെരുവിലും വീടുകളിലും
കിടക്കുകയാണ്.പ്ലാന്റിലെ ചോർച്ച നിയന്ത്രിക്കാൻ സാധിച്ചിട്ടില്ല. അടച്ചിട്ട ഫാക്ടറി ഇന്നലെയാണ് വീണ്ടും തുറന്നത്. കെമിക്കൽ പ്ലാന്റിലേക്ക് ആംബുലൻസുകളും അഗ്നിരക്ഷാ
സേനയും പൊലീസും എത്തിയിട്ടുണ്ട്. പോളിസ്റ്റെറിൻ ഉത്പാദിപ്പിക്കുന്ന പ്ലാന്റിലാണ് സംഭവം
ഇരുനൂറോളം പേെരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഭവ സ്ഥലത്തിന് ചുറ്റുമുള്ള 20 ഗ്രാമങ്ങൾ ഒഴിപ്പിയ്ക്കുന്നതിനുള്ള നടപടികൾ പുരോഗമിയ്ക്കുകയാണ്. 3 ഗ്രാമങ്ങൾ പൂർണമായി ഒഴിപ്പിയ്ക്കും.
വിശാഖപട്ടണം ജില്ലാ കളക്ടർ വി വിനയ്ചന്ദ്
സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. സ്ഥിതി രണ്ടു മണിക്കൂറിനുള്ളിൽ നിയന്ത്രണ വിധേയമാകും എന്നറിയിച്ചു. ശ്വസന പ്രശ്നങ്ങൾ നേരിട്ടുന്നവർ ചികിത്സ തേടണമെന്ന് കളക്ടർ പറഞ്ഞു.