കൊവിഡ് ബാധിതരുടെ എണ്ണം 38 ലക്ഷം കടന്നു; ജീവന്‍ നഷ്ടമായത് 2,65,045 പേര്‍ക്ക്
വാഷിംഗ്ടണ്‍ ഡിസി: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു. ആഗോളവ്യാപകമായി 38,21,726 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളതെന്നാണ് ഔദ്യോഗിക കണക്കുകള്‍. 2,65,045 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. 12,99,511 പേര്‍ക്ക് മാത്രമാണ് ഇതുവരെ രോഗമുക്തി നേടാനായത്.
വിവിധ രാജ്യങ്ങളിലെ രോഗബാധിതരുടെ എണ്ണം അമേരിക്ക- 12,63,092, സ്‌പെയിന്‍- 2,53,682, ഇറ്റലി- 2,14,457, ബ്രിട്ടന്‍- 2,01,101, ഫ്രാന്‍സ്- 1,74,191, ജര്‍മനി- 1,68,162 , റഷ്യ- 1,65,929, തുര്‍ക്കി- 1,31,744, ബ്രസീല്‍- 1,26,611, ഇറാന്‍- 1,01,650.
മേല്‍പറഞ്ഞ രാജ്യങ്ങളില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ചുവടെ. അമേരിക്ക- 74,799, സ്‌പെയിന്‍- 25,857, ഇറ്റലി- 29,684, ഫ്രാന്‍സ്- 25,809, ജര്‍മനി- 7,275, ബ്രിട്ടന്‍- 30,076, തുര്‍ക്കി- 3,584, ഇറാന്‍- 6,418, റഷ്യ- 1,537, ബ്രസീല്‍- 8,588.
കൊവിഡ് കേസുകള്‍ ആദ്യം പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടു പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. 82,885 പേര്‍ക്കാണ് ചൈനയില്‍ രോഗം ബാധിച്ചത്. 4,633 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. എന്നാല്‍, 295 പേര്‍ മാത്രമാണ് ചൈനയില്‍ ഇപ്പോള്‍ ചികിത്സയിലുള്ളത്.