റിലീസിന് ഒരു നാൾ മുമ്പ് വിജയ് ചിത്രം മാസ്റ്റർ ചോർന്നു,കോടതിയെ സമീപിച്ച് നിർമ്മാണ കമ്പനി
ചെന്നൈ:ആഗോള റിലീസിന് മണിക്കൂറുകൾ മാത്രം അവശേഷിയ്ക്കെ വിജയ് ചിത്രം മാസ്റ്ററിന്റെ കൂടുതൽ സീനുകൾ പുറത്തായി. സിനിമയുടെ പ്രധാന രംഗങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. വിതരണകാർക്കായി നടത്തിയ ഷോയ്ക്കിടെയാണ് രംഗങ്ങൾ ചോർന്നത്. സംഭവത്തിൽ കോടതിയെ സമീപിച്ചിരിക്കുകയാണ് നിർമ്മാണ കമ്പനി. അടിയന്തര ഇടപെടൽ തേടിയാണ് മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
സിനിമ നാളെ റിലീസ് ചെയ്യാനിരിക്കേ സീനുകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. സിനിമയുടെ വ്യാജപതിപ്പുകൾ പ്രചരിപ്പിക്കരുതെന്ന് അണിയറപ്രവർത്തകർ അഭ്യർത്ഥിച്ചു. 1.5 വർഷത്തെ അധ്വാനം ഇല്ലാതാക്കരുതെന്നാണ് സംവിധായകൻ ലോകേഷ് കനകരാജ് അഭ്യർത്ഥിച്ചത്. അഭ്യർത്ഥനയുമായി മറ്റ് തമിഴ് സംവിധായകരും രംഗത്തെത്തി. സീനുകൾ ചോർത്തിയത് സോണി ഡിജിറ്റൽ സിനിമാസിലെ ജീവനക്കാരൻ എന്ന് നിർമ്മാണ കമ്പനി ആരോപിച്ചു. ജീവനക്കാരന് എതിരെ പരാതി നൽകുകയും ചെയ്തു. മാസ്റ്റർ സിനിമയെ തകർക്കാനുള്ള ഗൂഢാലോചനയാണ് നടന്നതെന്ന് നിർമ്മാണ കമ്പനി ആരോപിച്ചു.
പത്ത് മാസത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ തിയേറ്ററുകൾ നാളെ തുറക്കുമ്പോൾ വിജയ്യുടെ ബിഗ്ബജറ്റ് തമിഴ് ചിത്രം മാസ്റ്റർ ആണ് റിലീസ് ചെയ്യുന്ന ആദ്യ ചിത്രം.