KeralaNews

വീണാ വിജയൻ സിഎംആർഎല്ലിൽ നിന്ന് കൈപ്പറ്റിയ പണത്തിന് ഐജിഎസ്ടി അടച്ചു; സ്ഥിരീകരിച്ച് ധനവകുപ്പ്

തിരുവനന്തപുരം: സിഎംആർഎല്ലിൽ നിന്ന് കൈപ്പറ്റിയ പണത്തിന് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഐജിഎസ്ടി അടച്ചുവെന്ന് സ്ഥിരീകരിച്ച് ധനവകുപ്പ്. സിഎംആർഎല്ലിൽ നിന്ന് കൈപ്പറ്റിയ 1.72 കോടി രൂപയ്ക്കാണ് ഐജിഎസ്ടി അടച്ചത്. വീണ നികുതി അടച്ചതായി ജിഎസ്ടി കമ്മീഷണർ ധനമന്ത്രിക്ക് റിപ്പോർട്ട് നൽകി. റിപ്പോർട്ട് ലഭിച്ച വിവരം ധനവകുപ്പ് സ്ഥിരീകരിച്ചു.

മാത്യു കുഴൽ നാടൻ എംഎൽഎയുടെ പരാതിയിലാണ് പരിശോധന നടത്തിയത്. എന്നാൽ നികുതി അടച്ചതിന്റെ വിശദാംശങ്ങൾ പുറത്ത് വിടില്ല. നികുതിദായകന്റെ വിവരങ്ങൾ പുറത്ത് വിടാൻ നിയമ തടസം ഉണ്ടന്ന് ധനവകുപ്പും വ്യക്തമാക്കി. വിശദാംശങ്ങൾ ലഭിക്കാത്തതിനാൽ നികുതി അടച്ചതെന്നാണെന്ന് വ്യക്തമല്ല.

വീണാ വിജയന്റെ കമ്പനിയായ എക്സാ ലോജിക്, സിഎംആർഎല്ലിൽ നിന്ന് പണം കൈപ്പറ്റിയെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ വീണ അനധികൃതമായാണ് പണം കൈപ്പറ്റിയതെന്ന ആരോപണം ഉയർന്നിരുന്നു. മുഖ്യമന്ത്രിക്ക് അവിശുദ്ധ ബന്ധമുണ്ടെന്നും അന്വേഷണം വേണമെന്നുമാണ് പ്രതിപക്ഷം ആരോപിച്ചത്.

എന്നാൽ വീണ ഐജിഎസ്ടി അടച്ചുവെന്ന് പുറത്തുവന്നതോടെ അനധികൃതമായാണ് പണം കൈപ്പറ്റിയതെന്ന ആരോപണം അവസാനിക്കും. എന്നാൽ എപ്പോഴാണ് ഐജിഎസ്ടി അടച്ചതെന്ന് ഇനി വ്യക്തമാകണം. വിവാദം ഉയർന്നതിന് ശേഷമാണോ ഐജിഎസ്ടി അടച്ചതെന്നതാണ് അറിയേണ്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker