മലപ്പുറം: കുതിച്ചെത്തിയ വന്ദേഭാരത് എക്സ്പ്രസിന് മുന്നിലൂടെ പാളം മുറിച്ച് കടന്ന വൃദ്ധനായി ആർ പി എഫ് അന്വേഷണം ഊർജ്ജിതമാക്കി. വന്ദേഭാരതിന് സ്റ്റോപ്പില്ലാത്ത തിരൂർ റെയിൽവേ സ്റ്റേഷനിൽ വൈകിട്ട് അഞ്ചോടെയാണ് സംഭവം നടന്നത്. മാർക്കറ്റ് ഭാഗത്തുള്ള മൂന്നാം പ്ളാറ്റ് ഫോമിലേക്ക് പാളം മുറിച്ചു കയറുന്നതിനിടെയാണ് വന്ദേഭാരത് എത്തിയത്.
ലോക്കോ പൈലറ്റ് നിറുത്താതെ സൈറൺ മുഴക്കിയെങ്കിലും സാധാരണ ട്രെയിനാണെന്ന് കരുതിയാണ് വൃദ്ധൻ പാളം മുറിച്ചുകടന്നത്. ട്രെയിൻ തൊട്ടടുത്ത് എത്തുമ്പോഴേക്കും വൃദ്ധൻ പ്ലാറ്റ്ഫോമിലേക്ക് കയറിയിരുന്നു. തലനാരിഴയ്‌ക്കാണ് ട്രെയിൻ ഇയാളെ കടന്നു പോയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആർ പി എഫ് അന്വേഷണം ആരംഭിച്ചത്.
വൃദ്ധനെ തിരിച്ചറിയാനായി ആർ പി എഫ് ലോക്കൽ പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷനിലെ സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. വൃദ്ധൻ ഒറ്റപ്പാലം സ്വദേശിയാണെന്നാണ് നിഗമനം. സി സി ടി വി ദൃശ്യങ്ങൾ ശേഖരിച്ച ആർ പി എഫ് വിശദമായ പരിശോധനയും നടത്തി വരുകയാണ്.
Chacha Ke Liye 2 Shabd Pleaase !!
— Saurabh • A Railfan 🇮🇳 (@trainwalebhaiya) November 12, 2023
Was it his skill or Luck 😂?#VandeBharatExpress #VandeBharat pic.twitter.com/FkTrlhnSDJ