കേക്ക് മുറിച്ച് മധുരം നല്‍കി; ഉഷ്മള വരവേൽപ്പ്; ലൊക്കേഷനിൽ തിരിച്ചെത്തി ടോവിനോ
ടൊവിനോ തോമസ് വീണ്ടും ലൊക്കേഷനില്‍ തിരിച്ചെത്തി. സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റ് വിശ്രമത്തിലായിരുന്നു താരം . ‘കാണെക്കാണ’ ചിത്രത്തിന്റെ ലൊക്കേഷനിലാണ് ടൊവിനോ എത്തിയിരിക്കുന്നത്. കേക്ക് മുറിച്ച് മധുരം നല്‍കി ഉഷ്മളമായ വരവേല്‍പ്പാണ് സിനിമയുടെ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും താരത്തിന് നല്‍കിയത്.
കൊച്ചി:കള സിനിമയുടെ സെറ്റില്‍ വെച്ചാണ് ടോവിനോയ്ക്ക് പരിക്കേറ്റത്. കടുത്ത വയറുവേദനയെ തുടര്‍ന്ന് ടൊവിനോയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നാണ് താരത്തിന് വയറുവേദന വന്നത്. വിദഗ്ധ ചികിത്സയ്ക്ക് ശേഷം വീട്ടില്‍ വിശ്രമത്തിലായിരുന്നു താരം.
ടോവിനോ, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് കാണെക്കാണെ. സുരാജ് വെഞ്ഞാറമൂട്, ശ്രുതി രാമചന്ദ്രന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 1983, ക്വീന്‍ എന്നീ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ക്ക് ശേഷം ഡ്രീംകാച്ചര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ടി.ആര്‍ ഷംസുദ്ദീന്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് കാണെക്കാണെ.