EntertainmentKeralaNews
മുന്‍ കാമുകനെതിരെ മാനനഷ്ടക്കേസ് നല്‍കാന്‍ അമല പോളിന് കോടതി അനുമതി
ചെന്നൈ:മുന്‍ കാമുകന്‍ ഭവീന്തര്‍ സിങ്ങിന് എതിരെ മാനനഷ്ടത്തിന് കേസ് നല്‍കാന്‍ നടി അമലാപോളിന് അനുമതി നല്‍കി മദ്രാസ് ഹൈക്കോടതി. 2018ല്‍ സ്വകാര്യമായി നടത്തിയ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ വിവാഹം കഴിഞ്ഞെന്ന രീതിയില്‍ ഭവീന്തര്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.
തന്റെ അനുമതി ഇല്ലാതെ തെറ്റിധാരണ സൃഷ്ടിക്കാന്‍ ബോധപ്പൂര്‍വ്വം ചെയ്തതാണ് എന്നാണ് അമല പോള്‍ ആരോപിക്കുന്നത്. മണിക്കൂറുകള്‍ക്ക് ശേഷം ഭവീന്തര്‍ ചിത്രങ്ങള്‍ പിന്‍വലിച്ചെങ്കിലും വിവാഹം കഴിഞ്ഞെന്ന രീതിയില്‍ ചിത്രങ്ങള്‍ നിരവധി പേരാണ് ഷെയര്‍ ചെയ്തത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News