ഹിമാചല്‍ പ്രദേശ് : അടല്‍ ടണലില്‍ മാര്‍ഗതടസം സൃഷ്ടിച്ച് നൃത്തം ചവിട്ടിയ ഡല്‍ഹിയില്‍നിന്നുള്ള 10 വിനോദ സഞ്ചാരികളെ ഹിമാചല്‍ പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ മൂന്ന് വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 20 നും 30 നും ഇടയില്‍ പ്രായമുള്ളവരാണ് മാര്‍ഗതടസം സൃഷ്ടിച്ചത്. ഇവരെ പോലീസ് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഹിമാചല്‍ പ്രദേശിലെ ലേ-മണാലി ഹൈവേയില്‍ നിര്‍മ്മിച്ചിരിക്കുന്ന തുരങ്കപാതയാണ് അടല്‍ ടണല്‍. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തുരങ്കപാതയാണിത്. 9.3 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തുരങ്കം 10,000 അടി ഉയരത്തിലാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News