തിരുവനന്തപുരം: ടോമിന്‍ ജെ. തച്ചങ്കരിയെ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ എംഡിയായി നിയമിച്ചു. നിലവില്‍ ക്രൈംബ്രാഞ്ച് മേധാവിയായിരുന്നു.
റോഡ് സേഫ്റ്റി കമ്മീഷണറായ എന്‍ ശങ്കര്‍ റെഡ്ഢി വിരമിച്ച ഒഴിവിലേയ്ക്ക് തച്ചങ്കരിക്ക് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയിരുന്നു. അടുത്ത വര്‍ഷം ജൂണില്‍ സംസ്ഥാന പൊലീസ് മേധാവി പദവിയില്‍ നിന്നു ലോക്‌നാഥ് ബെഹ്‌റ വിരമിക്കുമ്പോള്‍ സംസ്ഥാനത്തെ ഏറ്റവും സീനിയര്‍ ഐപിഎസ് ഉദ്യോഗസ്ഥനായിരിക്കും തച്ചങ്കരി. മൂന്നു വര്‍ഷത്തെ സേവനകാലാവധിയാണു തച്ചങ്കരിക്ക് ഇനിയുള്ളത്.
കോഴിക്കോട്, ആലപ്പുഴ, ഇടുക്കി, എറണാകുളം, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ പൊലീസ് മേധാവി ആയിരുന്നു. കണ്ണൂര്‍ റേഞ്ച് ഐജി, പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് എഡിജിപി, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍, ഫയര്‍ ഫോഴ്‌സ് മേധാവിയായും നിരവധി പൊതു മേഖലാ സ്ഥാപനങ്ങളുടെ തലവനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News